നീണ്ട ഇടവേളയ്ക്കു ശേഷം യൂണിവേഴ്സിറ്റി ഫുട്ബോൾ കോഴിക്കോട് എത്തുന്നു

- Advertisement -

നീണ്ട ഇടവേളയ്ക്കു ശേഷം ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോട് തിരിച്ചെത്തുന്നു. 2017 ഡിസംബർ 20 മുതൽ 2018 ജനുവരി 5വരെയാകും ചാമ്പ്യൻഷിപ്പ് നടക്കുക. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടാണ് ടൂർണമെന്റിന് വേദിയാവുക.

കഴിഞ്ഞ വർഷം കൊൽക്കത്തയിൽ മിദ്നാപൂരിൽ നടന്ന ടൂർണമെന്റിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പഞ്ചാബിനെ പരാജയപ്പെടുത്തി കിരീടം ഉയർത്തിയിരുന്നു. അവസാനമായി 2014ൽ ആണ് കേരളത്തിൽ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് എത്തിയത്. അന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായിരുന്നു. കോഴിക്കോടിലേക്ക് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് എത്തുന്നത് 1982-83ന് ശേഷം ഇതാദ്യമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement