ദക്ഷിണ മേഖല ഇന്റര്‍യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കും

തേഞ്ഞിപ്പാലം : ദക്ഷിണ മേഖല ഇന്റര്‍യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വേദിയാവും. ഡിസംബര്‍ 21 മുതല്‍ 29 വരെയാണ് മത്സരം. നാല് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പുറമെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഫറൂഖ് കോളേജ് ഫറൂഖും എസ്ടി. ജേസഫ് ദേവഗിരി കോളേജ് കോഴിക്കോടും വേദിയാവും . ക്വാർട്ടര്‍ മത്സരം മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം പ്രധാന വേദിയാവും.

93 യൂണിവേഴ്‌സിറ്റികള്‍ മത്സരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ തവണ മദ്രാസ് യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയായിരുന്നു ചാമ്പ്യന്മാര്‍. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നേരിട്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കാലിക്കറ്റിനു പുറമെ കഴിഞ്ഞ വര്‍ഷം സെമി ഫൈനല്‍ കളിച്ച അണ്ണമലെ യൂണിവേഴ്‌സിറ്റിയും മദ്രാസ് യൂണിവേഴ്‌സിറ്റിയും എസ്.എം.ആര്‍ യൂണിവേഴ്‌സിറ്റി ചെന്നൈയും നേരിട്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.

പൂള്‍ എ മത്സരങ്ങള്‍ ഫറൂഖ് കോളേജ് ഫറൂഖിലും പൂള്‍ ബി മത്സരങ്ങള്‍ എസ്ടി. ജേസഫ് ദേവഗിരി കോളേജ് കോഴിക്കോടിലും പൂള്‍ സി പൂള്‍ ഡി മത്സരങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

1- Dr. K.P Manoj, Assistant Director, DPE, University of Calicut – 09446358562 – Competition Manager

2- Shri. Irshad Hassan Assistant Professor, Physical Education, Farook college. – 09895102802- A Pool Venue Manager

3- Father Bony Augustine, Assistant Professor, Physical Education, Devagiri – 08547562722 -B Pool Venue Manager

4- Priya PV, Coach, Kerala state sports council – 09895308987- C Pool Venue Manager

5- Rafeek, Assistant Professor- 09847253446- D Pool Venue Manager

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐ എസ് എല്ലിനായി മെട്രോക്ക് സ്പെഷ്യൽ സർവീസുകൾ
Next articleആഷസ് ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു