Picsart 24 12 03 01 19 19 342

കോഴിക്കോട് ഐലീഗ് ആരവം! ഗോകുലം കേരള എഫ് സി ഇന്ന് ഐസോളിനെതിരെ

കോഴിക്കോട്, 03 / 12 / 2024 : ഐലീഗ് ഫുട്ബോളിൽ സീസണിലെ ആദ്യ ഹോം മത്സരത്തിൽ ഇന്ന് ഗോകുലം കേരള എഫ് സി മിസോറം ക്ലബായ ഐസ്വാൾ എഫ് സിയെ നേരിടും, രാത്രി 7 നു കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. മത്സരം സോണി നെറ്റ്വർക്ക്, ssen, DD Sports ചാനലുകളിൽ തത്സമയം കാണാവുന്നതാണ്.
ടിക്കറ്റ് നിരക്ക് സ്റ്റുഡന്റസ് 30, ഗ്യാലറി 50, വി ഐ പി 100 സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്.

നിലവിൽ രണ്ടുവീതം മത്സരങ്ങളാണ് ഇരു ടീമുകളും കളിച്ചത് 4 പോയ്ന്റ്സ് നേടി മൂന്നാം സ്ഥാനത്താണ് ഗോകുലമിപ്പോൾ, അത്രതന്നെ പോയ്ന്റ്സ് ഉള്ള ഐസ്വാൾ നാലാം സ്ഥാനത്താണ്. പരിചയ സമ്പത്തുള്ള മികച്ച ഇന്ത്യൻ താരങ്ങളുടെ കൂടെ വിദേശ താരങ്ങളും കൂടെ ചേരുമ്പോൾ ഗോകുലം കണക്കിൽ കരുത്തരാണ്, മറുവശത്തു ഇന്ത്യൻ താരങ്ങളുടെ ടീം മികവാണ് ഐസ്വാളിന്റെ മുഖമുദ്ര തങ്ങളുടേതായ ദിവസത്തിൽ ഏതു ടീമിനെയും തോൽപ്പിക്കാൻ കെൽപ്പുള്ളവരാണ് ഈ സ്‌ക്വാഡ്.

ആദ്യ മത്സരത്തിൽ ശ്രീനിധി ഡെക്കാനേ 3 -2 നു തോൽപ്പിച്ച ഗോകുലം രണ്ടാം മത്സരത്തിൽ റിയൽ കാശ്മീരിനോട് 1 -1 മാർജിനിൽ സമനില വഴങ്ങിയിരുന്നു. രണ്ടുമത്സരത്തിലും ഗോൾ ആദ്യം വഴങ്ങിയ ശേഷമാണ് ടീം തിരുച്ചു വരവ് നടത്തിയത്. ടീമിന്റെ അറ്റാക്കിങ്ങിലെ പ്രധാനികളായ സ്പാനിഷ് പ്ലയെർ ആബേലഡോയും മാർട്ടിനും സുഹൈറും തുടങ്ങിയവരിലൂടെയുള്ള അറ്റാക്കിങ് ഫുട്ബോൾ ആണ് ടീമിന്റെ ശൈലി, “ഐസ്വാൾ മികച്ച ടീമാണ് അവരുടേതായ ദിവസങ്ങളിൽ എതിർ ടീമിന് യാതൊരു അവസരവും നൽകാതെ ജയിച്ചു കേറാൻ കഴിയുന്നവരാണ് അവർ, അതിനാൽ തന്നെ മറ്റേതൊരു മാച്ചിനെയും പോലെ ജയിച്ചു 3 പോയ്ന്റ്സ് നേടുകതന്നെയാണ് ടീമിന്റെ ലക്‌ഷ്യം”. എന്ന് ഗോകുലം കേരള’എഫ് സി ഹെഡ് കോച്ച് അന്റോണിയോ റുവേദ പറഞ്ഞു.

Exit mobile version