Site icon Fanport

ബ്രസീലിയൻ ഇതിഹാസം കഫു ലോകകപ്പിന് മുന്നെ ഇന്ത്യയിലേക്ക്

നവംബർ 20 മുതൽ ഖത്തറിൽ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ബ്രസീൽ ഇതിഹാസ ക്യാപ്റ്റൻ കഫു കൊൽക്കത്ത സന്ദർശിക്കാൻ ഒരുങ്ങുന്നു. ഇന്നലെ ഒരു വീഡിയോയിലൂടെയാണ് താൻ കൊൽക്കത്തയിലേക്ക് വരുന്നു എന്ന് കഫു അറിയിച്ചത്.

2002ൽ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ആണ് കഫു.

20221101 004625

കൊൽക്കത്ത വളരെ സവിശേഷമായ സ്ഥലമാണ് എന്നും ബംഗാളിൽ ബ്രസീലിയൻ ആരാധകരുടെ എണ്ണം കൂടുതലാണെന്ന് ഞാൻ കേട്ടിട്ടുണ്ട് എന്നും കഫു ആ വീഡിയോയിൽ പറഞ്ഞു. കഫു കൊൽക്കത്തയിൽ പോലീസ് ഫ്രണ്ട്ഷിപ്പ് കപ്പ് ഉദ്ഘാടനം ചെയ്യുകയും ഒരു ചാരിറ്റി മത്സരം കളിക്കുകയും ചെയ്യും.

Exit mobile version