ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ്, ഫൈനലിൽ മൊറോക്കോ ഈജിപ്ത് പോരാട്ടം

- Advertisement -

ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഈജിപ്ത് മൊറോക്കോ പോരാട്ടം. ഈജിപ്ത് ക്ലബായ അ അഹ്ലിയും മൊറോക്കോ ക്ലബായ വിദാദുമാണ് രണ്ടു പാദങ്ങളായി നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക. 28ആം തീയതി ശനിയാഴ്ച ഈജിപ്തിൽ വെച്ചാണ് ആദ്യ പാദ മത്സരം നടക്കുക.

എട്ടു തവണ ആഫ്രിക്കൻ ചാമ്പ്യന്മാരായ അഹ്ലി ക്ലബ് ഒമ്പതാം കിരീടമാണ് ലക്ഷ്യമിടുന്നത് സെമി ഫൈനലിൽ രണ്ടു പാദങ്ങളിലായി 7-4 എന്ന സ്കോറിന് എറ്റോലെ ഡു സഹെലിനെ കീഴടക്കിയാണ് ഫൈനലിലേക്ക് എത്തിയത്. യു എസ് എം അൽജറിനെ 3-1 എന്നിന് കീഴടക്കിയായിരുന്നു വിദാദിന്റെ ഫൈനൽ പ്രവേശനം.

എവേ മത്സരങ്ങളിൽ ദയനീയ പ്രകടനം കാഴ്ചവെച്ചിട്ടുള്ള വിദാദിന് ഈജിപ്തിലെ ആദ്യ പാദം വെല്ലുവിളിയാകും. വിദാദിന്റെ സ്റ്റാർ കളിക്കാരൻ അമിനെ അറ്റൗചി ഇല്ലാതെയാകും വിദാദ് ആദ്യ പാദ ഫൈനലിന് ഇറങ്ങുക. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഈജിപ്തിൽ വെച്ച് ഏറ്റു മുട്ടിയപ്പോൾ അഹ്ലിക്കായിരുന്നു വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement