Site icon Fanport

“ഇത്രയും വയസ്സായ റൊണാൾഡോയെ ഒന്നും വാങ്ങാൻ ശ്രമിക്കില്ല” – ബയേൺ പ്രസിഡന്റ്

അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റിയാനോ റൊണാൾഡോയെ വാങ്ങാൻ ശ്രമിച്ചേക്കും എന്ന അഭ്യൂഹങ്ങൾ തള്ളി ബയേണിന്റെ പ്രസിഡന്റ് ഹെർബർട്ട് ഹെയ്‌നർ. റൊണാൾഡോ തങ്ങൾക്ക് ഏറെ പ്രായമേറിയ കളിക്കാരൻ ആണ് എന്നും അതുകൊണ്ട് തന്നെ അത്തരം ഒരു സാധ്യത ഉദിക്കുന്നില്ല എന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ഈ ആഴ്ച്ച 35 വയസ്സ് തികഞ്ഞെങ്കിലും ഈ സീസണിൽ യുവന്റസിനായി മിന്നും ഫോമിലാണ് റൊണാൾഡോ. ഇതുവരെ 27 കളികളിൽ നിന്ന് 22 ഗോളുകളാണ് പോർച്ചുഗീസ് താരം അടിച്ചു കൂട്ടിയത്. “പത്രങ്ങളിൽ ഒരുപാട് പേരുകൾ വരുമെങ്കിലും റൊണാൾഡോ ഞങ്ങൾക്ക് പ്രായമേറിയ താരമാണ് ” എന്നാണ് ജർമ്മൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബയേൺ പ്രസിഡന്റ് പറഞ്ഞത്. 2018 ൽ 117 മില്യൺ യൂറോ നൽകിയാണ് യുവന്റസ് റൊണാൾഡോയെ റയലിൽ നിന്ന് ട്യൂറിനിൽ എത്തിച്ചത്.

Exit mobile version