സാബി അലോൺസൊ വിടവാങ്ങി

- Advertisement -

ഈ സീസണിന്റെ അവസാനം വിരമിക്കൽ പ്രഖ്യാപിച്ച് ബയേൺ മ്യൂണിക്കിന്റെ മിഡ്ഫീൽഡർ സാബി അലോൺസൊ. ചൊവ്വാഴ്ചത്തെ ആഴ്സണലിനെതിരെയുള്ള തകർപ്പൻ വിജയത്തിനുശേഷമാണ് വിരമിക്കൽ തീരുമാനം സാബി പ്രഖ്യാപിച്ചത്.18 വർഷം നീണ്ട് നിന്ന ആവേശോജ്വലമായ കരിയറിനാണ് തിരശീല വീഴുന്നത്.35 കാരനായ സാബി 2017 ഇൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുന്ന ബയേണിന്റെ രണ്ടാമത്തെ താരമാണ്.കഴിഞ്ഞ മാസം ക്ലബ്ബ് ക്യാപ്റ്റൻ ആയ ഫിലിപ്പ് ലാം വോൾഫ്സ് ബെർഗിനെതിരെയുള്ള മാച്ചിനു ശേഷം വിരമിക്കാനുള്ള തീരുമാനം പുറത്ത് വിട്ടിരുന്നു.ചരിത്രത്തിലെ മികച്ച സ്പാനിഷ് മിഡ്ഫീൽഡർമാരിൽ ഒരാളായാണ് സാബി അലോൺസൊ വിടവാങ്ങുന്നത്.സ്പെയിനിന്റെ നാഷണൽ ടീമിനു വേണ്ടി രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും ആദ്യത്തെ വേൾഡ് കപ്പും നേടിക്കൊടുത്ത ടീമുകളിൽ അംഗമാണ്.ക്ലബ്ബ് കരിയറിൽ ലിവർപൂൾ,റയൽ മാൻഡ്രിഡ്,ബയേൺ എന്നീവരോടൊപ്പം രണ്ട് ചാമ്പ്യൻസ് ലീഗും മൂന്ന ലീഗ് ടൈറ്റിലുകളും നാല് കപ്പ് ടൈറ്റിലുകളും നേടിയിട്ടുണ്ട്.

 

Lived it. Loved it,
Farewell beautiful game
എന്ന് സാബി റ്റ്വിറ്റെറിൽ കുറിച്ചു.കൂടെ വിടവാങ്ങുന്ന പോസിലുള്ളൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും.

 

വിരമിക്കലിനു ശേഷം കോച്ച് ആവാനാണ് അലോൺസോ താല്പര്യം പ്രകടിപ്പിച്ചത്.വിരമിക്കൽ സൂചനകൾ മുൻപേ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഒഫീഷ്യൽ കൺഫർമേഷൻ ഇന്നാണ് ഉണ്ടാകുന്നത്. സാബി പടിയിറങ്ങുന്നതോടു കൂടി സാഞ്ചസ് മുഴുവൻ സമയം കളത്തിൽ ഇറങ്ങും.

2004-2009വരെ ലിവർപൂളിനു വേണ്ടി കളിച്ച സാബി 210 അപ്പിയറൻസിൽ 19 ഗോളുകൾ നേടിയിട്ടുണ്ട്.എഫ് എ കപ്പും കരിയറിലെ ആദ്യത്തെ ചാമ്പ്യൻസ് ലീഗും വിജയിച്ചത് ലിവർപൂളിനൊപ്പമാണ്.ന്യൂകാസിൽ യുണൈറ്റഡിനെതിരെയുള്ള ഹാഫ് വെ ലൈനിൽ നിന്നുള്ള കിടിലൻ ഗോൾ ഇന്നും ലിവർപൂൾ ഫാൻസ് ഓർത്തിരിക്കുന്നുണ്ടാകും.ലിവർപൂൾ ലെജെന്റ് ആയാണ് സാബിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. ലിവർപൂളിന്റെ ലെജെന്റ്സ് ടീമിൽ കരുത്തനായൊരു മിഡ്ഫീൽഡർ ഇനി ഉണ്ടാകും.
മുപ്പത് മില്യൺ യൂറോ ഡീലിലാണ് സാബി റയലിൽ എത്തുന്നത്.റയലിൽ ഒരു ലാ ലിഗ ടൈറ്റിലും രണ്ട് കോപ്പസ് ഡെൽ റേ യു സ്പാനിഷ് സൂപ്പർ കപ്പും നേടി.പെല്ലെഗ്രിനിയ്ക്കും മൗറീഞ്ഞ്യോയ്ക്കും ആൻസലോട്ടിക്കും പ്രിയപ്പെട്ട മിഡ്ഫീൽഡർ ആണു സാബി അലോൺസോ.2014 ആണ് സാബി ബവേറിയന്മാരിൽ ഒരാളായത്.ബയേണിന്റെ ബാക്ക് ടു ബാക്ക് ബുണ്ടസ് ലീഗ വിജയങ്ങൾക്ക് പങ്ക് വഹിച്ചു.

 

Advertisement