
ബുണ്ടസ് ലീഗയിൽ അതി ശക്തമായി ലെപ്സിഗ് തിരിച്ചു വന്നു. ആദ്യ മത്സരത്തിൽ ഷാൽകെയോടേറ്റ പരാജയത്തിന് ശേഷം കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാർ ആഞ്ഞടിക്കുകയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലെപ്സിഗ് ഫ്രെയ്ബർഗിനെ പരാജയപ്പെടുത്തിയത്. ടിമോ വെർണറുടെ ഇരട്ട ഗോളുകളാണ് ഒരു ഗോളിന് പിന്നിട്ട ശേഷവും ലെപ്സിഗിനെ വിജയത്തിലേക്കെത്തിച്ചത്.
റെഡ്ബുൾ അറീനയിൽ തിങ്ങിനിറഞ്ഞ ലിപ്സിഗിന്റെ ആരാധകർ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഫ്ലോറിയാൻ നൈഡർലെക്നറിലൂടെ ഫ്രെയ്ബർഗ് ആദ്യ ഗോൾ നേടി. 48 ആം മിനുട്ടിൽ ടിമോ വെർണർ ലെപ്സിഗിന്റെ ഈ ബുണ്ടസ് ലീഗ സീസണിലെ ആദ്യ ഗോൾ നേടി. പിന്നീട് മത്സരം വരുത്തിലാക്കിയ ലെപ്സിഗ് രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ചു. ആദ്യം ക്യാപ്റ്റൻ വില്ലി ഓർബൻ ഗോൾ നേടിയപ്പോൾ പിന്നീട് ടിമോ വെർണർ രണ്ടാം ഗോൾ തികച്ചു. ലെപ്സിഗിന്റെ നാലാം ഗോൾ നേടിയത് 22 കാരനായ പോർച്ചുഗീസ് താരം ബ്രൂമയാണ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial