“റൊണാൾഡോയ്ക്കും മെസ്സിക്കും ഒപ്പമാണ് ലെവൻഡോസ്കിയുടെ സ്ഥാനം‍”

- Advertisement -

ബയേണിന്റെ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയെ പ്രകീർത്തിച്ച് ജർമ്മൻ താരം തീമോ വെർണർ. ലോക ഫുട്ബോളിൽ മെസ്സിക്കും റൊണാൾഡോക്കും ഒപ്പമാണ് ലെവൻഡോസ്കിയുടെ സ്ഥാനമെന്നും വെർണർ പറഞ്ഞു. എല്ലാ മത്സരങ്ങളിലും ഗോളടിക്കാൻ സാധിക്കണമെങ്കിൽ നിങ്ങളുടെ പേര് റോബർട്ട് ലെവൻഡോസ്കി എന്നായിരിക്കണം. ലെവൻഡോസ്കിയുമായുള്ള കമ്പാരിസണെക്കുറിച്ച് ലെപ്സിഗ് താരമായ വെർണർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

51 വർഷം പഴക്കമുള്ള ജർമ്മൻ ഇതിഹാസം ജെർഡ് മുള്ളറുടെ റെക്കോർഡ് ലെവൻഡോസ്കി പഴങ്കഥയാക്കിയിരുന്നു. ബുണ്ടസ് ലീഗയിൽ ആദ്യ 11 മത്സരങ്ങളിൽ 16 ഗോൾ ഗോൾ നേടിയാണ് ലെവൻഡോസ്കി ഈ നേട്ടം സ്വന്തമാക്കിയത്. ഈ സീസണിൽ എല്ലാ കോമ്പറ്റീഷനുകളിൽ നിന്നായി 22 ഗോളുകളാണ് ബയേണിന് ലെവൻഡോസ്കി അടിച്ച് കൂട്ടിയിരിക്കുന്നത്.

Advertisement