
ബുണ്ടസ് ലീഗയിൽ ഫ്രാങ്ക്ഫർട്ടിനെ അട്ടിമറിച്ച് വെർഡർ ബ്രെമൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വെർഡർ ബ്രെമന്റെ വിജയം. അബ്രഹാമിന്റെ ഓൺ ഗോളാണ് ഫ്രാങ്ക്ഫർട്ടിന്റെ യൂറോപ്യൻ പ്രതീക്ഷകൾക്ക് പ്രഹരമേൽപ്പിച്ചത്.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ വെർഡറിന്റെ നാലാം ജയമാണിന്നത്തേത്. ജുനുസൊവികാണ് വെർഡറിന്റെ ഗോൾനേടിയത്. ജോവിചാണ് ഈഗിൾസിന്റെ ആശ്വാസ ഗോൾ നേടിയത്. മത്സരം സമനിലയിൽ പിരിയുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അബ്രഹാമിന്റെ ഓൺ ഗോൾ പിറക്കുന്നത്. ഈ പരാജയത്തോട് കൂടി 45 പോയന്റുമായി ആറാം സ്ഥാനത്താണ് ഫ്രാങ്ക്ഫർട്ട്. 36 പോയന്റുകളുമായി 12ആം സ്ഥാനത്താണ് വെർഡർ ബ്രെമൻ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial