ബയേണിന് പിറകെ വെർഡർ ബ്രെമനും കോച്ചിനെ പുറത്താക്കി

- Advertisement -

ബുണ്ടസ് ലീഗ ക്ലബ്ബായ വെർഡർ ബ്രെമൻ കോച്ച് അലക്‌സാണ്ടർ നൂറിയെ പുറത്താക്കി. തുടർച്ചയായ പരാജയങ്ങൾ ബുണ്ടസ് ലീഗയിൽ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് വെർഡർ ബ്രെമൻ. ഈ സീസണിൽ ഒരു വിജയം മാത്രം സ്വന്തമാക്കിയ വെർഡർ ബ്രെമൻ സ്വന്തം തട്ടകത്തിൽ ഓഗ്സ്ബർഗിനോട് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ഈ സീസണിൽ ജോലി തെറിക്കുന്ന ബുണ്ടസ് ലീഗയിലെ മൂന്നാമത്തെ കോച്ചാണ് അലക്‌സാണ്ടർ നൂറി. വോൾഫ്‌സിന്റെ ആൻഡ്രിസ് ജോങ്കെർ, ബയേൺ മ്യുണിക്കിന്റെ കാർലോ ആൻസലോട്ടി എന്നിവരാണ് മറ്റു രണ്ടുപേർ.

38 കാരനായ അലക്‌സാണ്ടർ നൂറി വെർഡറിന്റെ U23 ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നാണ് മെയിൻ ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തിയത്. തുടർച്ചയായ 11 മത്സരങ്ങളിൽ അപരാജിതരായാണ് വെർഡർ ബ്രെമൻ ബുണ്ടസ് ലീഗയിൽ 8 ആം സ്ഥാനം നേടിയത്. നിലവിലെ U23 കോച്ച് ഫ്ലോറിയാൻ കോഫെൽട്ടിനാണ് പുതിയ ചുമതല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement