വെർഡർ ബ്രെമന് 40 വർഷത്തിനു ശേഷം റിലഗേഷൻ, യൂണിയൻ ബർലിന് കോൺഫറൻസ് ലീഗ് യോഗ്യത

20210522 211651
- Advertisement -

ബുണ്ടസ് ലീഗ് ഇന്ന് സമാപിച്ചപ്പോൾ ബുണ്ടസ് ലീഗയിൽ ഏറ്റവും കൂടുതൽ കളിച്ച ക്ലബായ വെർഡർ ബ്രെമൻ റിലഗേറ്റഡ് ആയി. ഇന്ന് അവസാന മത്സരത്തിൽ ഗ്ലാഡ്ബാചിനോട് പരാജയപ്പെട്ടതോടെയാണ് വെർഡർ ബ്രെമന്റെ റിലഗേഷൻ ഉറപ്പായത്. ക്ലബ് ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ക്ലബ് റിലഗേറ്റഡ് ആകുന്നത്. ഇതിനു മുമ്പ് 1980ൽ ആയിരുന്നു ക്ലബ് റിലഗേറ്റ് ആയത്.

ഇന്നത്തെ പരാജയത്തോടെ 31 പോയിന്റുമായി 17ആം സ്ഥാനത്താണ് വെർഡർ ബ്രെമൻ സീസൺ അവസാനിപ്പിച്ചത്. അവസാന സ്ഥാനത്തുള്ള ഷാൾക്കെ നേരത്തെ റിലഗേറ്റഡ് ആയിരുന്നു. ജർമ്മൻ ഫുട്ബോളിലെ വലിയ രണ്ട് ക്ലബുകൾ ആണ് ഒരൊറ്റ സീസണിൽ ലീഗിൽ നിന്ന് റിലഗേറ്റഡ് ആകുന്നത് എന്ന വേദനയും ഈ സീസണ് ഉണ്ട്.16ആമതുള്ള കോളിൻ റിലഗേഷൻ പ്ലേ ഓഫ് കളിക്കും.

ഇന്ന് ലൈപ്സിഗിനെ 2-1ന് തോൽപ്പിച്ച യൂണിയൻ ബെർലിൻ യുവേഫ കോൺഫറൻസ് ലീഗിന് യോഗ്യത നേടി. ബയേൺ, ലൈപ്സിഗ്, വോൾവ്സ്ബർഗ്, ഡോർട്മുണ്ട് എന്നീ ക്ലബുകളാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്. ഫ്രങ്ക്ഫർടും ലെവർകൂസനും യൂറോപ്പ ലീഗിലും കളിക്കും.

Bundesliga table final standings:

🏆 Bayern – UCL 
🥈 Leipzig – UCL 
🥉 Dortmund – UCL 
4️⃣ Wolfsburg – UCL 
5️⃣ Frankfurt – UEL 
6️⃣ Leverkusen – UEL 
7️⃣ Union Berlin – Europa Conference League

1️⃣6️⃣ Cologne
1️⃣7️⃣ Werder
1️⃣8️⃣ Schalke

Advertisement