സാൻഡ്രോ വാഗ്നർ ബയേൺ മ്യൂണിക്കിൽ തിരിച്ചെത്തി

- Advertisement -

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഹോഫൻഹെയിം സ്ട്രൈക്കെർ സാൻഡ്രോ വാഗ്നറെ ടീമിൽ എത്തിച്ചു. 12 മില്യൺ യൂറോയ്ക്കാണ് വാഗ്നർ ബയേണിലേക്കെത്തുന്നത്. ജർമ്മൻ താരമായ വാഗ്നർ ഹൊഫെൻഹെയിമിലെ തകർപ്പൻ പ്രകടനം കൊണ്ടാണ് ജർമ്മൻ നാഷണൽ ടീമിൽ സ്ഥാനമുറപ്പിച്ചത്. രണ്ടു വർഷം മുൻപ് ജൂലിയൻ നൈഗൽസ്മാന്റെ ഹോഫൻഹെയിലെത്തിയ വാഗ്നർ അവരെ യുറോപ്പിലേക്കെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 18 ഗോളുകളാണ് ഹോഫൻഹെയിമിൽ സാൻഡ്രോ വാഗ്നറുടെ സമ്പാദ്യം. സാൻഡ്രോ വാഗ്നർക്ക് തന്റെ സ്വന്തം ക്ലബ്ബിലേക്കുള്ള തിരിച്ചു വരവ് കൂടിയാണിത്.

2007/8 സീസണിലാണ് വാഗ്നർ ബയേണിലൂടെ തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഡയസ്ബർഗ്,വെർഡർ ബ്രെമൻ,ഹെർത്ത ബെർലിൻ എന്നി ടീമുകളിൽ കളിച്ചതിനു ശേഷമാണ് വാഗ്നർ ഹോഫൻഹെയിമിലെത്തിയത്. ഹോഫൻഹെയിമിൽ നിന്നും ബയേണിലേക്കെത്തുന്ന ആദ്യ താരമല്ല വാഗ്നർ. കഴിഞ്ഞ സീസണിൽ സെബാസ്റ്റ്യൻ റൂഡിയും നിക്‌ളാസ് സുലെയും ബയേണിലേക്കെത്തിയിരുന്നു. ബയേണിൽ സ്റ്റാർ സ്‌ട്രൈക്കർ ലെവൻഡോസ്‌കിയുടെ ബാക്ക് അപ്പായിയാകും വാഗ്നർ കളിക്കുക. രണ്ടാം നമ്പർ ജേഴ്സിയണിഞ്ഞാവും ബയേണിന് വേണ്ടി സാൻഡ്രോ വാഗ്നർ കളത്തിലിറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement