പരിക്ക് ഗുരുതരം, വിദാലിന് ഈ സീസൺ നഷ്ടമാകും

- Advertisement -

ബയേൺ മ്യൂണിക്ക് മധ്യനിര താരം അർട്ടൂറോ വിദാലിന് ഈ സീസൺ നഷ്ടമാകും. പരിക്ക് ഗുരുതരമായതിനെ തുടർന്നാണ് ഈ സീസണിലെ മറ്റു മത്സരങ്ങൾ നഷ്ടമാകവുക. കാൽ മുട്ടിനു പരിക്കേറ്റ താരത്തിന് വില്ലനായത്. ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കുമായുള്ള മത്സരത്തിന് ശേഷം നടന്ന പരിശീലനത്തിനിടെയാണ് വിദാലിന് പരിക്കേറ്റത്. പരിക്കേറ്റ ഉടൻ തന്നെ കോച്ചിങ് സ്റ്റാഫും സഹകളിക്കാരും താരത്തെ കളിക്കളത്തിനു പുറത്ത് കൊണ്ടുപോയിരുന്നു.

നിർണായകമായ മത്സരങ്ങൾ ലൈനപ്പ് ചെയ്തിരിക്കുമ്പോൾ വിദാലിന്റെ അഭാവം ബയേണിന് തലവേദനയായിരിക്കുകയാണ്‌. ജർമ്മൻ കപ്പ് സെമി ഫൈനലിലും ചാമ്പ്യൻസ് ലീഗിന്റെസെമി ഫൈനൽ മത്സരങ്ങളിലും പങ്കടുക്കുവാൻ മുൻ യുവന്റസ് താരത്തിന് സാധിക്കില്ല.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement