വാൻ ബൊമ്മൽ ഇനി വോൾഫ്സ്ബർഗിന്റെ പരിശീലകൻ

ജർമ്മൻ ക്ലബായ വോൾവ്സ്ബർഗിന്റെ പരിശീലകനായി ഡച്ച് ഇതിഹാസ താരം മാർക് വാൻ ബൊമ്മൽ ചുമതലയേറ്റു. സ്ഥാനം ഒഴിഞ്ഞ ഒളിവർ ഗ്ലാസ്നർക്ക് പകരമാണ് വാൻ ബൊമ്മൽ എത്തുന്നത്. അവസാനമായി യു എ ഇ ദേശീയ ടീമിന്റെ സഹ പരിശീലകനായാണ് വാൻ ബൊമ്മൽ പ്രവർത്തിച്ചത്. അതിനു മുമ്പ് പി എസ് വി ഐന്തോവന്റെ മുഖ്യപരിശീലകനായിരുന്നു. പക്ഷെ അവിടെ അത്ര നല്ല പ്രകടനമായിരുന്നില്ല അദ്ദേഹം കാഴ്ചവെച്ചത്. രണ്ട് വർഷത്തെ കരാർ ആണ് വാൻ ബൊമ്മൽ ഒപ്പുവെച്ചത്.

പി എസ് വി ഐന്തോവന്റെയും ഹോളണ്ടിന്റെയും ഇതിഹാസ താരം മാർക് വാൻ ബൊമ്മൽ മുമ്പ് ബയേൺ മ്യൂണിച്ചിൽ കളിക്കാരൻ ആയി ജർമ്മനിയിൽ ഉണ്ടായിരുന്നു. ബാഴ്സലോണ, ബയേൺ മ്യൂണിച്ച്, എ സി മിലാൻ എന്നീ ക്ലബുകളുടെ ജേഴ്സി അണിഞ്ഞിട്ടുള്ള താരമാണ് വാൻ ബൊമ്മൽ.

Exit mobile version