ഡോർട്ട്മുണ്ടിനെ അട്ടിമറിച്ച് ആദ്യ ബുണ്ടസ് ലീഗ ജയം, ചരിത്രമായി യൂണിയൻ ബെർലിൻ

- Advertisement -

ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി യൂണിയൻ ബെർലിൻ. കരുത്തരായ ബൊറുസിയ ഡോർട്ട്മുണ്ടിനെ അട്ടിമറിച്ച് ബുണ്ടസ് ലീഗയിലെ ആദ്യ ജയം യൂണിയൻ ബെർലിൻ നേടി. ഇത്തവണ ജർമ്മനിയിൽ കിരീടം ലക്ഷ്യമാക്കിയിറങ്ങിയ മാർക്കോ റിയുസിന്റെ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യൂണിയൻ ബെർലിൻ പരാജയപ്പെടുത്തിയത്.

ബുണ്ടസ് ലിഗയിൽ അരങ്ങേറ്റക്കാരായ യൂണിയൻ ബെർലിന് എന്നും ഓർമ്മിക്കാനൊരു മത്സരമാണ് ഇന്ന് നടന്നത്. മാരിയസ് ബട്ട്ലറുടെ ഇരട്ട ഗോളുകളാണ് കളി യൂണിയൻ ബെർലിന്റെ വരുതിയിലാക്കിയത്. ആൻഡേഴ്സൺ ആണ് യൂണിയന്റെ മറ്റൊരു ഗോൾ നേടിയത്. ഡോർട്ട്മുണ്ടിന്റെ ആശ്വാസ ഗോൾ പിറന്നത് പാക്കോ അൽക്കാസറുടെ ബൂട്ടിൽ നിന്നാണ്. 22 ആം മിനുട്ടിൽ ബട്ട്ലറിലുടെ യൂണിയൻ ഗോളടിച്ചപ്പോൾ മറുപറ്റിയായി ഡോർട്ട്മുണ്ട് പാക്കോയുടെ ഗോൾ പിറന്നു.

എന്നാൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകളുമായി ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതുകയായിരുന്നു യൂണിയൻ ബെർലിൻ. ഡോർട്ട്മുണ്ടിന് ഈ പരാജയം അപ്രതീക്ഷിതമായിരുന്നു. പുതുതായി പ്രമോട്ട് ചെയ്ത രണ്ട് ക്ലബ്ബുകളോടും ഓഗ്സ്ബർഗിനോടും കളിച്ചപ്പോൾ തന്നെ ഡോർട്ട്മുണ്ടിന്റെ പല പിഴവുകളും പുറത്ത് വന്നു. കിരീടപ്പോരാട്ടത്തിനായി ഡോർട്ട്മുണ്ട് ഇനിയും ഒട്ടേറെ മുന്നോട്ട് പോവാനുണ്ടെന്നാണ് ഇന്നതെ മത്സരം തെളിയിക്കുന്നത്.

 

Advertisement