ബുണ്ടസ് ലീഗയിൽ അട്ടിമറി,ഡോർട്ട്മുണ്ടിനും ലെപ്സിഗിനും പരാജയം

- Advertisement -

ഇന്നലെ നടന്ന മൽസരങ്ങളിൽ ഡോർട്ട്മുണ്ടിനെ 2-1 ഹെർത്ത ബെർലിനും ലെപ്സിഗിനെ ഏകപക്ഷീയമായ ഒരു ഗോളിന് വോൾഫ്സ് ബെർഗും പരാജയപ്പെടുത്തി. മറ്റു മാച്ചുകളിൽ ഡാംസ്റ്റാട് മെയിൻസിനെ 2-1 നു പരാജയപ്പെട്ടു, ഫ്രെയ് ബെർഗും ഹോഫെൻഹെയിമും കൊളോനും ഇൻഗോൾസ്റ്റാഡും സമനിലയിൽ പിരിഞ്ഞു.

ബെൻഫിക്കയെ ചാമ്പ്യൻസ് ലീഗിൽ 4-0 ത്തിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഡോർട്ട്മുണ്ട് ഇറങ്ങിയത്. എന്നാൽ തോമസ് ടൂഹലിന്റെ തന്ത്രങ്ങൾ ഹെർത്തയ്ക്ക് മുൻപിൽ പാളി. ബെൻഫിക്ക മാച്ചിൽ താരങ്ങൾ ആയിരുന്ന പൾസികും ഡംബെലെയും തുടക്കത്തിൽ ഉണ്ടായിരുന്നില്ല. 11 ആം മിനുട്ടിൽ ഇബിസെവിക്കിന്റെ പാസ് സാലമൻ കലോവ് ഗോളാക്കി മാറ്റി. 55ആം മിനുട്ടിൽ ഡോർട്ട്മുണ്ടിന്റെ സൂപ്പർതാരം ഓബ്മെയാങ്ങിലൂടെ ബ്ലാക്ക് ആൻഡ് യെല്ലോസ്‌  സമനില പിടിച്ചു. എന്നാൽ 71ആം മിനുട്ടിലെ മാർവിൻ പ്ലാറ്റെൻഹാർട്ടിന്റെ കിടിലൻ ഫ്രീ കിക്കിൽ ഹെർത്ത ബെർലിൻ വിജയമുറപ്പിച്ചു. ഒളിമ്പിയ സ്റ്റേഡിയൊനിലെ ആയിരക്കണക്കിനു വരുന്ന ഹോം ഫാൻസിനു മുന്നിലെ ഹെർത്തയുടെ അട്ടിമറി വിജയം അപ്രതീക്ഷിതമായിരുന്നു.

സമനിലയിൽ കുരുങ്ങി നിന്ന റാൽഫ് ഹാസെൻഹുട്ടിലിന്റെ ലെപ്സിഗിനു വോൾഫ്സിനെതിരെ വിജയം അനിവാര്യമായിരുന്നു. നിലവിൽ രണ്ടാം സ്ഥാത്തുള്ള ലെപ്സിഗിനു കാര്യങ്ങൾ എളുപ്പമായിരുന്നില്ല. 9ആം മിനുട്ടിൽ മരിയോ ഗോമെസ് വോൾഫ്സിനു വേണ്ടി ഗോളടിച്ചു.‌ ഗോമസിന്റെ അക്രമണങ്ങൾ തുടരെ ഉണ്ടായിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. പിന്നീട് മാച്ചിലേക്ക് തിരിച്ചു വരാൻ റെഡ്ബുള്ളിന്റെ ലെപ്സിഗിനു സാധിച്ചില്ല.

ഈ സീസണിൽ ലീഗയിലെ ഡാംസ്റ്റാടിന്റെ നാലാമത്തെ വിജയമായിരുന്നു. അക്രമിച്ചു കളിച്ച ഡാംസ്റ്റാഡ് ആദ്യ 12 മിനുട്ടുകൾക്കുള്ളിൽ രണ്ട് ഗോളിന്റെ ആധിപത്യം നേടി. 5ആം മിനുട്ടിൽ അയ്ടാക് സുളുവിന്റെ ഹെഡ്ഡറിലൂടെയും സാം പെൻന്റെ പെനാൽറ്റി ഷോട്ടിലൂടെയും. പതിയെ മാച്ചിലേക്ക് തിരിച്ചു വന്ന മെയിൻസ് ആദ്യപകുതിക്ക് മുൻപേ റോബിൻ ക്യൊയ്സണിലൂടെ ഗോളടിച്ചു.

ഫ്രെയ് ബെർഗ് ഹോഫെൻഹെയിം മാച്ച് ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ബുണ്ടസ് ലീഗയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാനേജർ ജൂലിയൻ നാഗെൽസ്മാന്റെ ഹോഫെൻഹെയിം സമനിലയോടെ നാലാം സ്ഥാനമുറപ്പിച്ചു. 56 ആം മിനുട്ടിൽ മാക്സ്മില്ലൻ ഫിലിപ്പ് പെനാൽറ്റി റീബൗണ്ട് ഗോൾ ആക്കിമാറ്റിയപ്പോൾ ഫ്രെയ് ബെർഗ് ലീഡ് നേടി. നാല് മിനുട്ടിനു ശേഷം ക്രാമെറിക്കിലൂടെ ഹോഫെൻഹെയിം സമനില പിടിച്ചു.

ഇൻഗോൾസ്റ്റാഡ് കൊളോൻ മാച്ച് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഇൻ ഗോൾസ്റ്റാഡിനു വേണ്ടി ലെസ്കാനോ(42′),ബ്രെഗേറി (69′) എന്നിവർ ഗോളടിച്ചു. കൊളോനിനു വേണ്ടി മോടെസ്റ്റെ പെൻ ഇരട്ടഗോളുകൾ നേടി.

ബുണ്ടസ് ലീഗയിൽ ഇന്ന് ഷാൽകെ ഓഗ്സ്ബെർഗിനേയും ഹാംബെർഗ് എഫ് സി ഗ്ലാഡ്ബാക്കിനേയും നേരിടും

Advertisement