തോമസ് ടുഹൽ ലെവർകൂസനിലേക്കില്ല

- Advertisement -

ഡോർട്ട്മുണ്ടിന്റെ മുൻ കോച്ച് തോമസ് ടു ഹൽ ബയേർ ലെവർകൂസൻറെ കോച്ചായി ചുമതലയേൽക്കില്ല. ജർമ്മൻ കപ്പ് ചാമ്പ്യന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മാനേജർ സ്ഥാനം ഒഴിഞ്ഞതിനു ശേഷം ടുഹൽ ലെവർകൂസനിലേക്ക് പോകുമോ എന്നായിരുന്നു ഫുട്ബാൾ ആരാധകർ ഉറ്റുനോക്കിയിരുന്നത്. ആർസെൻ വെങ്ങർ ആഴ്‌സണലിന് പുറത്ത് പോയാൽ ടു ഹൽ സ്ഥാനമേൽക്കുമെന്നു അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ എഫ്.എ കപ്പ് വിജയത്തിന് ശേഷം വെങ്ങർ ആഴ്‌സണലിൽ സ്ഥാനം ഊട്ടിയുറപ്പിച്ചപ്പോൾ തോമസ് ടുഹൽ ബയേർ ലെവർകൂസനിൽ എത്തുമെന്ന് കരുതിയിരുന്നു. എന്നാൽ ആറു മാസത്തെ വിശ്രമ ജീവിതം നയിക്കാനാണ് ടുഹൽ തയ്യാറെടുക്കുന്നതെന്നു അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിതീകരിച്ചു. കഴിഞ്ഞ സീസണിൽ തരം താഴ്ത്തൽ ഭീഷണിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ലെവർകൂസന് ഇതൊരു തിരിച്ചടിയാണ്.

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സമീപകാലത്തെ ഏറ്റവും ശക്തമായ സീസണായിരുന്നു ഇത്തവണത്തേത്. ബുണ്ടസ് ലീഗയിലെ മൂന്നാം സ്ഥാനത്തോടൊപ്പം ജർമ്മൻ കപ്പുകൂടി ഡോർട്ട്മുണ്ട് സ്വന്തമാക്കി. തോമസ് ടുഹലിന്റെ പകരക്കാരനെ ഇതുവരെ ഡോർട്ട്മുണ്ട് പ്രഖ്യാപിച്ചിട്ടില്ല. മോശം സീസണായിരുന്നു ബയേർ ലെവർകൂസന് ഇത്തവണ. റോജർ ഷ്മിടിനു ശേഷം ചുമതലയേറ്റ ടൈഫൂൺ കോർക്കുട്ടിനും ലെവർകൂസനെ രക്ഷിക്കാനായിരുന്നില്ല. അവസാന 13 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമായിരുന്നു ലെവർകൂസന് വിജയിക്കാനായത്. ബുണ്ടസ് ലീഗയിൽ 12 മതായാണ് ബയേർ ലെവർകൂസൻ സീസൺ അവസാനിപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement