തിയാഗോ പരിക്കിന്റെ പിടിയിൽ, ഇന്ന് ഡോർട്മുണ്ടിനെതിരെ ഇറങ്ങില്ല

- Advertisement -

ഇന്ന് ജർമ്മനിയിൽ നടക്കുന്ന വമ്പൻ പോരാട്ടത്തിൽ ബയേൺ നിരയിൽ അവരുടെ സൂപ്പർ മധ്യനിര താരം ഉണ്ടാകില്ല. സ്പാനിഷ് താരം തിയാഗോ പരിക്ക് കാരണം ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല എന്ന് ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക് പറഞ്ഞു. മസിൽ ഇഞ്ച്വറി ആണ് തിയാഗോയ്ക്ക് പ്രശ്നമായിരിക്കുന്നത്. ഇന്ന് ഡോർട്മുണ്ടിന്റെ ഗ്രൗണ്ടിൽ വെച്ചാണ് വലിയ പോരാട്ടം നടക്കുന്നത്.

ഇന്ന് വിജയിച്ച ബൊറൂസിയ ഡോർട്മുണ്ടിന് ബയേണിന്റെ ഒരു പോയിന്റ് പിന്നിൽ എത്താൻ ആകും. സീസൺ തുടക്കത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ബയേൺ വലിയ വിജയം തന്നെ സ്വന്തമാക്കിയിരുന്നു.

Advertisement