ബയേണിനു ആയി ബുണ്ടസ് ലീഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി യുവ ഫ്രഞ്ച് താരം

Wasim Akram

Screenshot 20220910 204646 01
Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ മ്യൂണിക്കിന്‌ ആയി ജർമ്മൻ ബുണ്ടസ് ലീഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫ്രഞ്ച് താരം മേത്തിസ് ടെൽ. 17 വയസ്സ് 136 ദിവസം പ്രായമുള്ള ടെൽ ബയേണിനു ആദ്യമായി ആദ്യ പതിനൊന്നിൽ ഇറങ്ങിയപ്പോൾ തന്നെ പുതിയ റെക്കോർഡ് തകർത്തിരുന്നു. ബയേണിന് ആയി ബുണ്ടസ് ലീഗയിൽ കളിക്കാൻ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ ടെൽ മാറി.

സ്റ്റുഗാർട്ടിനു എതിരെ ടെലിന്റെ ഇടത് കാലൻ ഷോട്ട് പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ഗോൾ ആയി മാറുക ആയിരുന്നു. ഇതോടെ ക്ലബ് ചരിത്രത്തിൽ ബുണ്ടസ് ലീഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ടെൽ മാറി. കഴിഞ്ഞ മാസം ഡി.എഫ്.കെ പൊകൽ മത്സരത്തിൽ വിക്ടോറിയ കോളിന് എതിരെ ഗോൾ നേടിയപ്പോൾ ബയേണിനു ആയി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ടെൽ മാറിയിരുന്നു.