മുള്ളറും ഉൾറൈക്കും രക്ഷകരായി ബയേണിന് വീണ്ടും ജയം

ബുണ്ടസ് ലീഗയിൽ ബയേണിന് വീണ്ടും ജയം. ഇത്തവണ ബയേൺ ജയിച്ചത് തോമസ് മുള്ളറിന്റെയും ഗോൾ കീപ്പർ സ്വെൻ ഉൾറൈക്കിന്റെയും തകർപ്പൻ പ്രകടനമാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്റ്റട്ട്ഗാർട്ടിനെ ബയേൺ തകർത്തത്. പകരക്കാരനായി ഇറങ്ങിയാണ് മുള്ളർ ബവേറിയന്മാർക്കായി ഗോളടിച്ചത്. VAR ന്റെ ഇടപെടലുണ്ടായ മത്സരത്തിലെ വിജയത്തിലൂടെ ബയേണിന് 11 പോയന്റ് ലീഡ് ലഭിച്ചു.

ബയേണിന്റെ മുൻ താരം ഹോൾഗർ ബാഡ്സ്റ്റേബ്ബേരാണ് സ്റ്റട്ട്ഗാർട്ടിന്റെ പ്രതിരോധം നയിച്ചിരുന്നത്. തുടക്കത്തിലേ നല്ല അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഗോളാക്കി മാറ്റാൻ ബയേണിനും സ്റ്റട്ട്ഗാർട്ടിനും സാധിച്ചിരുന്നില്ല. കൊറെന്റിന് ടോളിസോയുടെ നല്ലൊരു അവസരം ലഭിച്ചിരുന്നെങ്കിലും ഗോളാക്കിമാറ്റാൻ സാധിച്ചില്ല. ബയേണിന്റെ വിജയ ഗോൾ പിറന്നത് പകരക്കാരനായി ഇറങ്ങിയ തോമസ് മുള്ളറിൽ കൂടെയാണ്. കിങ്സ്ലി കോമന്റെ അസിസ്റ്റിൽ മുള്ളർ ഗോളടിച്ചു. ദീർഘ നേരം നീണ്ട കോർണറുകളുന്ടെയും ഫിസിക്കൽ ഗെയിമിന്റെയും ഒടുക്കം VAR ഇടപ്പെട്ടു. നിക്‌ളാസ് സുലെയുടെ ബോക്സിലെ ടാക്കിൾ- സ്റ്റട്ട്ഗാർട്ടിനു പെനാൽറ്റി അനുവദിക്കപ്പെട്ടു. കിക്കെടുത്ത ചദ്രക് അകോളയ്ക്ക് സ്വെൻ ഉൾറൈക്കിന്റെ വന്മതിൽ തകർക്കാനായില്ല. വിജയം വീണ്ടും ബയേണിനോടൊപ്പം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial