ടൈഫൂൺ കോർകുട് 2020 വരെ സ്റ്റട്ട്ഗാർട്ടിൽ തുടരും

- Advertisement -

ബുണ്ടസ് ലീഗ ക്ലബായ സ്റ്റട്ട്ഗാർട്ടിന്റെ കോച്ച് ടൈഫൂൺ കോർകുട്ട് 2020 വരെ ക്ലബ്ബിൽ തുടരും. ലീഗിലെ മികച്ച പ്രകടനമാണ് ടൈഫൂൺ കോർകുട്ടിനു തുണയായത്. ജനുവരിയിൽ ടൈഫൂൺ കോർകുട്ട് ചുമതലയേറ്റെടുത്തതിന് ശേഷം 14 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് സ്റ്റട്ട്ഗാർട്ട് പരാജയപ്പെട്ടത്.

കോർക്കുട്ടിന് കീഴിൽ സ്റ്റട്ട്ഗാർട്ട് 31 ഗോളടിച്ചതിനൊപ്പം നാല് സമനിലയും ഒൻപത് വിജയവും സ്വന്തമാക്കി. ഹന്നോവാറിന്റേയും ബയേർ ലെവർകുസന്റെയും മുൻ കോച്ചായ ടൈഫൂൺ കോർകുട്ട് അത്ര നല്ല പ്രകടനമാണ് കോച്ചിങ് കരിയറിൽ ഉടനീളം കാഴ്ചവെച്ചത്. സ്റ്റട്ട്ഗാർട്ടിലേക്ക് കോർകുട്ടിന്റെ രണ്ടാം വരവാണ്. 2011 ൽ സ്റ്റട്ട്ഗാർട്ട് U19 ടീം കോച്ചായിരുന്നു ടൈഫൂൺ കോർകുട്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement