തുടർച്ചയായ നാലാം മത്സരത്തിലും ഷാൽക്കക്ക് തോൽവി, ബ്രമനെതിരെ തോറ്റൂ

- Advertisement -

ബുണ്ടസ് ലീഗയിൽ തരം താഴ്‌ത്തൽ ഒഴിവാക്കാൻ വെർഡർ ബ്രമനു ഊർജ്ജം പകർന്നു മികച്ച പ്രകടങ്ങൾ തുടരുന്നു. തുടർച്ചയായ നാലാം മത്സരത്തിൽ ആണ് ഷാൽക്ക തോൽവി വഴങ്ങിയത്. ലീഗിൽ തരം താഴത്തൽ ഭീക്ഷണിയിലുള്ള ബ്രമന് ഈ ജയം വലിയ ഊർജ്ജം ആയി. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ബ്രമൻ ജയം കണ്ടത്.

ആദ്യ പകുതിയിൽ 32 മിനിറ്റിൽ റാഷിക്കയുടെ പാസിൽ നിന്നു ലിയാർഡോ ബിറ്റർകോർട്ട് ആണ് ബ്രമന് നിർണായക ജയം സമ്മാനിച്ചത്. മത്സരത്തിൽ നേരിയ ആധിപത്യം ബ്രമന് തന്നെ ആയിരുന്നു. ജയത്തോടെ 28 കളികളിൽ നിന്ന് ബ്രമൻ 25 പോയിന്റുകളും ആയി 17 സ്ഥാനത്ത് ആണ്. അതേസമയം തോൽവിയോടെ ഷാൽക്ക ലീഗിൽ 10 സ്ഥാനത്ത് ആണ്.

Advertisement