ഷാൾക്കെ വീണ്ടും തകർന്നടിഞ്ഞു

ജർമ്മൻ ക്ലബായ ഷാൾക്കെയ്ക്ക് നല്ല കാലമല്ല. ലീഗ് പുനരാരംഭിച്ച ശേഷം നടന്ന രണ്ടാം മത്സരത്തിൽ വലിയ പരാജയം നേരിട്ടിരിക്കുകയാണ് ക്ലബ്. ഓഗ്സ്ബർഗിനെ നേരിട്ട ഷാൾക്കെ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങി. ചരിത്രത്തിൽ ആദ്യമായാണ് ഓഗ്സ്ബറർഗ് ഷാൽക്കെയുടെ ഗ്രൗണ്ടിൽ വിജയിക്കുന്നത്.

ഇന്ന് മത്സരത്തിന്റെ ആറാം മിനുട്ടിൽ ലോവന് ആണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ 76ആം മിനുട്ടിൽ സാരെന്രെൻ ബസീയും 90ആം മിനുട്ടിൽ കൊർദോവയും ഗോൾ പട്ടിക പൂർത്തിയാക്കി. ഷാൽക്കെ കഴിഞ്ഞ മത്സരത്തിൽ ഡോർട്മുണ്ടിനോട് എതിരില്ലാത്ത നാലു ഗോളുകൾക്കും തോറ്റിരുന്നു. അവസാന ഒമ്പതു മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രമാണ് ഷാൾക്കെ വിജയിച്ചത്.

Exit mobile version