മാക്സ് മേയറെ സസ്‌പെൻഡ് ചെയ്ത് ഷാൽകെ

- Advertisement -

ബുണ്ടസ് ലീഗ ക്ലബ്ബായ ഷാൽകെ ജർമ്മൻ മിഡ്ഫീൽഡറായ മാക്സ് മേയറെ സസ്‌പെൻഡ് ചെയ്തു. ക്ലബ്ബിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് മേയർക്ക് സസ്‌പെൻഷൻ ലഭിച്ചത്. ബുണ്ടസ് ലീഗയിൽ ബാക്കിയുള്ള രണ്ടു മത്സരങ്ങളിൽ മാക്സ് മേയർക്ക് പങ്കെടുക്കുവാൻ സാധിക്കില്ല. ഈ ജൂണിൽ മാക്സ് മേയറുടെ ഷാൽകെയുമായുള്ള കോണ്ട്രക്ട അവസാനിക്കും.

ഷാൽക്കെ അക്കാദമി താരമായ മേയർ ജർമ്മനിക്ക് വേണ്ടി 4 മത്സരങ്ങളിൽ ബൂട്ടണിയുകയും ഒരു ഗോള് നേടുകയും ചെയ്തിട്ടുണ്ട്. മാക്സ് മേയറിന്റെ കോൺട്രാക്ട് നീട്ടാൻ ഷാൽകെ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന് ഷാൽകെയുടെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ മാക്സ് മേയർ കളിച്ചിരുന്നില്ല. തുടർന്ന് കോച്ചും ക്ലബും തന്നെ കളിപ്പിക്കുന്നില്ല എന്ന തരത്തിലുള്ള പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് മാക്സ് മേയർക്ക് സസ്‌പെൻഷൻ നല്കാൻ ഷാൽകെ തീരുമാനിച്ചത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement