സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ച് പരിശീലനം തുടങ്ങി ഷാൽകെ

കൊറോണ വൈറസ് ബാധയെ തുടർന്ന് യൂറോപ്യൻ ഫുട്ബോൾ നിശ്ചലമായിരിക്കുകയാണ്. ഫുട്ബോൾ താരങ്ങളിൽ പലരും ക്വാറന്റൈനിൽ തന്നെയാണ് കഴിയുന്നത്. എന്നാൽ ജർമ്മനിയിൽ നിന്നും വരുന്ന വാർത്തകൾ വ്യത്യസ്തമാണ്. ബുണ്ടസ് ലീഗ ടീമായ ഷാൽകെ താരങ്ങളുടെ ട്രെയിനിങ് പുനരാരംഭിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ ഷാൽകെ താരങ്ങൾ പരിശീലനം നടത്തുന്ന വീഡിയോകൾ പുറത്ത് വിടുകയും ചെയ്തു. കൃത്യമായുള്ള സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചാണ് ജർമ്മൻ ക്ലബ്ബ് പരിശീലനം നടത്തിയത്. രണ്ട് പേരുള്ള പെയറുകളായി തിരിഞ്ഞാണ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയത്. കൃത്യമായ അകലവും പെയറുകൾ തമ്മിൽ പാലിച്ചു. യൂറോപ്പിലെ മറ്റു പല രാജ്യങ്ങളും ലോക്ക് ഡൗണിലാണിപ്പോൾ. നിലവിൽ ബുണ്ടസ് ലീഗയിൽ ആറാം സ്ഥാനത്തായിരുന്ന്യ് ഷാൽകെ. കഴിഞ്ഞ പല ആഴ്ച്ചകളായി ഓൺലൈൻ പരിശീലനമായിരുന്നു പരിശീലകൻ ഡേവിഡ് വാഗ്നർ ഷാൽകെ താരങ്ങൾക്ക് നൽകിയിരുന്നത്.

Exit mobile version