സാനെ ബയേണിൽ പത്താം നമ്പർ അണിയും

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ ലെരോ സാനെയുടെ ബയേൺ മ്യൂണിച്ചിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയായി. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. സാനെ ക്ലബിൽ പത്താം നമ്പർ ജേഴ്സി ആകും അണിയുക. ഇപ്പോൾ കൗട്ടീനോ അണിയുന്ന ജേഴ്സി ആണിത്. കൗട്ടീനോ ഈ സീസണോടെ ക്ലബ് വിടും എന്നതിനാൽ പത്താം നമ്പർ ജേഴ്സി സാനെയ്ക്ക് സ്വന്തമാകും. മുമ്പ് റോബൻ അണിഞ്ഞിരുന്ന ജേഴ്സി ആണിത്.

55 മില്യണോളം നൽകിയാണ് താരത്തെ ബയേണ് സ്വന്തമാക്കുന്നത്. അഞ്ചു വർഷത്തെ കരാർ സാനെ ബയേണിൽ ഒപ്പുവെച്ചു. മെഡിക്കലും മറ്റ് സാങ്കേതിക കാര്യങ്ങളും ഒക്കെ താരം പൂർത്തിയാക്കി. കഴിഞ്ഞ സീസണിൽ തന്നെ ബയേൺ സാനെയ്ക്ക് വേണ്ടി 130മില്യണു മേലെ നൽകാൻ തയ്യാറായിരുന്നു. പക്ഷെ പരിക്ക് വന്ന് ട്രാൻസ്ഫർ ആ സീസണിൽ നടക്കാതെ ആവുകയായിരുന്നു.

Advertisement