“സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവരുത്, അതിനുമാത്രം ഒരു മികവും യുണൈറ്റഡിനില്ല”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ടാർഗറ്റായ സാഞ്ചോ ഡോർട്മുണ്ടിൽ തന്നെ തുടരണം എന്ന് എമിറെ ചാൻ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോകാൻ മാത്രം ഒരു കാരണവും താൻ കാണുന്നില്ല. ഫുട്ബോൾ നോക്കിയാൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ ഏറെ മുകളിലാണ് ഡോർട്മുണ്ട്. അതുകൊണ്ട് തന്നെ ഡോർട്മുണ്ടിൽ തന്നെ സാഞ്ചോ തുടരണം എന്നാണ് തന്റെ അഭിപ്രായം എന്ന് സഹതാരം കൂടിയായ ചാൻ പറഞ്ഞു.

യുവന്റസ് വിടുന്ന സമയത്ത് തനിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഓഫർ വന്നിരുന്നു. പക്ഷെ അവിടേക്ക് പോകാൻ തനിക്ക് തോന്നിയില്ല എന്നും ചാൻ പറഞ്ഞു. തന്റെ അഭിപ്രായത്തിൽ സാഞ്ചോ ഡോർട്മുണ്ടിൽ തുടരാൻ തന്നെ തീരുമാനിക്കണം. സാഞ്ചോയ്ക്ക് ഒരുമിച്ച് ഒരുപാട് കാലം ഡോർട്മുണ്ടിൽ കളിക്കുകയാണ് തന്റെ ലക്ഷ്യം എന്നും ചാൻ പറഞ്ഞു.

Advertisement