സാഞ്ചോയ്ക്ക് ആദ്യ ഹാട്രിക്ക്, ഗോൾ വല നിറച്ച് ഡോർട്മുണ്ട്

കഴിഞ്ഞ മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് ഏറ്റ പരാജയത്തിന്റെ വിഷമം ഇന്ന് എസ് സി പെഡെർബോണിന്റെ നെഞ്ചത്താണ് ഡോർട്മുണ്ട് തീർത്തത്. ആറു ഗോളുകളാണ് ജർമ്മനിയിലെ മഞ്ഞപ്പട ഇന്ന് അടിച്ചു കൂട്ടിയത്. ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയവും. ഇംഗ്ലീഷ് യുവതാരം സാഞ്ചോയുടെ സീനിയർ കരിയറിലെ ആദ്യ ഹാട്രിക്കും ഇന്ന് കാണാൻ ആയി.

രണ്ടാം പകുതിയിൽ ആയിരുന്നു മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്. 54ആം മിനുട്ടിൽ തോർഗാൻ ഹസാർഡിലൂടെ ഡോർട്മുണ്ട് ആദ്യ ഗോൾ നേടി. 57, 74, 90 മിനുട്ടുകളിൽ ആയിരുന്നു സാഞ്ചോയുടെ ഹാട്രിക്ക്. ബുണ്ടസ് ലീഗ് പുനരാരംഭിച്ച ശേഷം സാഞ്ചോ ആദ്യമായി സ്റ്റാർട്ട് ചെയ്ത മത്സരമായിരുന്നു ഇത്. 20കാരനായ താരത്തിന് ഇന്നത്തെ ഗോളുകളോടെ ഈ സീസണിലെ ലീഗിൽ 17 ഗോളുകളായി. ഹകീമി, ഷ്മെൽസർ എന്നിവരും ഇന്ന് ഡോർട്മുണ്ടിനായി വല കുലുക്കി. ഇപ്പോഴും ബുണ്ടസ് ലീഗയിൽ ബയേണിനേക്കാൾ ഏഴു പോയന്റ് പിറകിലാണ് ഡോർട്മുണ്ട് നിൽക്കുന്നത്‌

Previous articleലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് എഫ് സിയിൽ തുടരും
Next articleഗോളുകൾ ജോർജ്ജ് ഫ്ലോയിഡിന് സമർപ്പിച്ച് ബുണ്ടസ് ലീഗ താരങ്ങൾ