ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി ജേഡൻ സാഞ്ചോ

- Advertisement -

ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി ജേഡൻ സാഞ്ചോ. ജർമ്മൻ ലീഗിൽ 15 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സാഞ്ചോ. ബുണ്ടസ് ലീഗയിലെ 15ആം ഗോളടിക്കുമ്പോൾ സാഞ്ചോക്ക് പ്രായം 19 വയസും 151 ദിവസവുമാണ്. 52 വർഷം പഴക്കമുള്ള ഹോസ്റ്റ് കോയ്പ്പലിന്റെ റെക്കോർഡാണ് ഇംഗ്ലീഷ് യുവ താരം സ്വന്തം പേരിലാക്കിയത്.

ബുണ്ടസ് ലീഗയിൽ 11 ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സാഞ്ചോ സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ രണ്ട് ഗോളും രണ്ട് അസിസ്റ്റുമാണ് ജേഡൻ സാഞ്ചോയുടെ സമ്പാദ്യം. കഴിഞ്ഞ സീസണിൽ ലൂസിയൻ ഫാവ്രെയുടെ കീഴിൽ മികച്ച പ്രകടനമാണ് സാഞ്ചോയും ഡോർട്ട്മുണ്ടും കാഴ്ച്ചവെച്ചത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നുമാണ് സാഞ്ചോ ജർമ്മനിയിലേക്കെത്തിയത്.

Advertisement