ബയേൺ മ്യൂണിക്ക് ജർമ്മൻ ടീമിനെക്കാൾ മികച്ചത് – റൊണാൾഡോ

- Advertisement -

ലോക ചാമ്പ്യന്മാരായ ജർമ്മനിയെക്കാളും മികച്ച ടീം ബയേൺ മ്യൂണിക്ക് ആണെന്ന് ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോ. രണ്ടു തവണ ലോക ചാമ്പ്യനായ റൊണാൾഡോ ജർമ്മൻ ഫുട്ബാളിനെക്കുറിച്ച് സംസാരിക്കുമ്പോളാണ് ജർമ്മൻ ദേശീയ ടീമിലും മികച്ചത് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണിന്റെ സ്ക്വാഡാണെന്നു സൂചിപ്പിച്ചത്. ഇന്ററിന്റേയും ബാഴ്‍സയുടെയും റയലിന്റെയും മുൻ താരമായ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ പിന്ബലത്തോടെയാണ് 2002 ൽ ബ്രസീൽ ഒലിവർ ഖാന്റെ ജർമ്മനിയെ തകർത്ത് യോക്കോഹാമയിൽ വേൾഡ് കപ്പ് ഉയർത്തിയത്.

ബയേണിന്റെ സൂപ്പർ സ്ട്രൈക്കെർ റോബർട്ട് ലെവൻഡോസ്‌കിയെ 41 കാരനായ ബ്രസീലിയൻ താരം പുകഴ്ത്തി. ബയേണിന്റെ ജർമ്മൻ താരം തോമസ് മുള്ളറെയും റൊണാൾഡോ പരാമർശിച്ചു. തന്റെ ഇഷ്ട ജർമ്മൻ താരം മുള്ളർ ആണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. പത്ത് ലോകകപ്പ് ഗോളുകളാണ് മുള്ളറുടെ സമ്പാദ്യം. പതിനഞ്ച് ലോകകപ്പ് ഗോളുകളാണ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ പേരിലുള്ളത്. റൊണാൾഡോയെ മറികടന്നു മിറോസാവ് ക്ളോസെയാണ് പതിനാറു ഗോളുകളുമായി ലോകകപ്പ് റെക്കോർഡിനുടമ. റഷ്യയിലെ ലോകകപ്പ് വിജയിക്കാൻ തന്റെ ഫേവറൈറ്റുകൾ ബ്രസീലും ജർമ്മനിയുമാണെന്നു അദ്ദേഹം കൂട്ടിച്ചെർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement