റെക്കോർഡുകൾ പഴങ്കഥയാക്കി റോബർട്ട് ലെവൻഡോസ്കി

ബുണ്ടസ് ലീഗയിലെ ഏക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരുടെ ലിസ്റ്റിൽ ഇനി റോബർട്ട് ലെവൻഡോസ്കിക്ക് മുന്നിൽ ജർമ്മൻ ഇതിഹാസം ജെർഡ് മുള്ളർ മാത്രം. ഷാൽകെയുടെ ഇതിഹാസം ക്ലൗസ് ഫിഷറിന്റെ ഗോളുകളുടെ എണ്ണത്തിനൊപ്പമെത്തിയാണ് ലെവൻഡോസ്കി മറ്റൊരു റെക്കോർഡ് കൂടി പഴങ്കഥയാക്കിയത്. വെർഡർ ബ്രെമനെതിരെ 268ആം ഗോളടിച്ചാണ് ലെവൻഡോസ്കി ഈ നേട്ടം സ്വന്തമാക്കിയത്.

ഇനി ലെവൻഡോസ്കിക്ക് മുന്നിൽ മുള്ളറുടെ 365 ബുണ്ടസ് ലീഗ ഗോളുകൾ എന്ന റെക്കോർഡ് മാത്രമാണുള്ളത്. അതേ സമയം ഈ സീസണിലെ 32ആം ഗോളാണ് റോബർട്ട് ലെവൻഡോസ്കി നേടിയത്. മുള്ളറുടെ മറ്റൊരു റെക്കോർഡായ ഒരു സീസണിൽ 40 ഗോളുകൾ എന്ന നേട്ടം ഈ സീസണിൽ മറികടക്കാൻ ലെവൻഡോസ്കിക്ക് ആയേക്കും എന്നാണ് ആരാധകർ കരുതുന്നത്. 25 മത്സരങ്ങൾക്ക് ശേഷം 32 ഗോൾ ലെവൻഡോസ്കി അടിച്ചതും പുതിയൊരു ബുണ്ടസ് ലീഗ് റെക്കോർഡ് ആണ്.

Previous articleമാഞ്ചസ്റ്റർ സിറ്റി കിരീടത്തോടെ അടുക്കുന്നു
Next articleഡി ഹിയയെ എഴുതി തള്ളേണ്ട എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ