റിബറി 2019 വരെ ബയേണിൽ തുടരും

- Advertisement -

ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഫ്രാങ്ക് റിബറിയുമായുള്ള കരാർ പുതുക്കി. പുതിയ കരാർ അനുസരിച്ച് വരെ റിബറി ബയേണിൽ തുടരും. ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡിനോട് തോറ്റ് ബയേൺ പുറത്തയതിനു പിന്നാലെയാണ് കരാർ പുതുക്കി നൽകാൻ ബവേറിയൻ ക്ലബ് തീരുമാനിച്ചത്. നേരത്തെ 2014ൽ റിബറി ഇന്റർനാഷ്ണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നു.

247 ബുണ്ടസ്‌ലീഗ മത്സരങ്ങളിൽ നിന്നും 80 ഗോളുകൾ റിബറി നേടിയിട്ടുണ്ട്. കാരനായ റിബറി 2007ൽ ആണ് ഫ്രഞ്ച് ക്ലബ് ആയ മാഴ്‌സലേയിൽ നിന്നും ബയേണിൽ എത്തിയത്. ബുണ്ടസ് ലീഗയിൽ എത്തിയതിൽ പിന്നെ 89 ഗോളുകൾക്ക് റിബറി വഴിയൊരുക്കിയിട്ടുണ്ട്. സമീപ കാലത്തേ ബുണ്ടസ് ലീഗ്‌ റെക്കോർഡ് ആണിത്. വിങ്ങർ റോളിൽ കളിക്കുന്ന റിബറി ബയേണിന്റെ കൂടെ ഏഴു ബുണ്ടസ് ലീഗ, അഞ്ച് ലീഗ് കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ്, ഒരു യുവേഫ സൂപ്പർ കപ്പ്, ഒരു ക്ലബ് ലോകക്കപ്പ് എന്നിവ നേടിയിട്ടുണ്ട്. 2013 ൽ ട്രെബിൾ അടിച്ച ബയേൺ ടീമിൽ അംഗമായ റിബറിക്ക് കപ്പിനും ചുണ്ടിനും ഇടയിലാണ് ബാലൻ ദേ’ ഓർ പുരസ്‌കാരം നഷ്ടമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement