
ബുണ്ടസ് ലീഗ് ക്ലബായ ആർബി ലെപ്സിഗിന്റെ കോച്ച് റാൽഫ് ഹസൻഹുട്ടിൽ സ്ഥാനമൊഴിഞ്ഞു. ബുണ്ടസ് ലീഗയിലെ ആദ്യ സീസണിൽ രണ്ടാം സ്ഥാനത്ത് എത്താൻ ലെപ്സിഗിന് സാധിച്ചിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയത് വഴി ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ ആദ്യ ക്യാമ്പെയിനിൽ നേടാനും ലെപ്സിഗിന് കഴിഞ്ഞിരുന്നു. പുതിയ ലോങ്ങ് ടെം കോൺട്രാക്ട് നല്കാൻ ക്ലബ് വിസമ്മതിച്ചതിനെ തുടർന്നാണ് റാൽഫ് ഹസൻഹുട്ടിൽ പുറത്ത് പോകുന്നത്.
BREAKING 🔴⚪
RB Leipzig have granted Ralph #Hasenhüttl's wish to terminate his contract with #DieRotenBullen prematurely. The club had hoped to continue working with our head coach until his current contract ended in summer 2019. pic.twitter.com/uD3UKdJMYd
— RB Leipzig English (@RBLeipzig_EN) May 16, 2018
തുടർച്ചയായ രണ്ടാം വർഷം ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ നേടാൻ ലെപ്സിഗിന് സാധിച്ചില്ല. ഈ സീസണിൽ ആറാമതായാണ് ലെപ്സിഗ് ഫിനിഷ് ചെയ്തത്. പതിനൊന്നു മത്സരങ്ങൾ തോറ്റ ലെപ്സിഗ് കഴിഞ്ഞ സീസണിലേക്കാളും 14 പോയന്റ് പിന്നിലായാണ് ഫിനിഷ് ചെയ്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial