ആർ ബി ലെപ്സിഗ് : ബുണ്ടസ് ലീഗയിലെ പുത്തൻ ഉദയം

- Advertisement -

ബുണ്ടസ് ലീഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടീം ആണു റാൽഫ് ഹാസെൻഹുട്ടിലിന്റെ ആർ ബി ലെപ്സിഗ്.നിലവിൽ പതിനാലു വിജയത്തോടു കൂടി ബയേണിനു അഞ്ചു പോയന്റ് മാത്രം പിന്നിലായ് രണ്ടാം സ്ഥാനത്താണ് ലെപ്സിഗ്. പഴയ ഈസ്റ്റ് ജെർമനിയിൽ നിന്നും ബുണ്ടസ് ലീഗയിൽ കളിക്കുന്ന ഒരേയൊരു ടീമാണു ലെപ്സിഗ്.
എനെർജി ഡ്രിങ്ക് ഭീമന്മാരായ റെഡ്ബുൾ 2009 മെയ് 19 ആണു ലെപ്സിഗ് സ്ഥാപിക്കുന്നത്. 2006 മുതൽക്കെ തന്നെ ഒരു ടീമിനായുള്ള ശ്രമം റെഡ്ബുൾ തുടങ്ങിയിരുന്നു.നാലാം ഡിവിഷനിൽ കളിക്കുന്ന സാഷെൻ ലെപ്സിഗ് ഏറ്റെടുക്കാനുള്ള ശ്രമത്തെ ജെർമൻ ഫുട്ബോൾ അസോസിയേഷൻ വീറ്റോ ചെയ്തു.

പിന്നീട് ഇങ്ങോട്ട് അതിശയകരമായ വളർച്ചയായിരുന്നു ക്ലബിന്റേത്. റാൽഫ് ഹാസെൻഹുട്ടിലിന്റെ ചുണക്കുട്ടികൾ ബുണ്ടസ് ലീഗയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.2016-17 സീസണിൽ തുടർച്ചയായ 13 ലീഗ് മാച്ചുകൾ ജയിച്ച് റെക്കോർഡ് തിരുത്തി. മറ്റ് റെഡ് ബുൾ ടീമുകളെ പോലെ തന്നെ ചുവപ്പും വെളുപ്പുമാണു ലെപ്സിഗിന്റെ ജേഴ്സി.റെഡ് ബുൾ അറീനയാണു ഹോം ഗ്രൗണ്ട്. 27 ഒഫീഷ്യൽ ഫാൻ ക്ലബ്ബുകൾ ലെപ്സിഗിനുണ്ട്. എൽ ഈ ബുൾസ്, ബുൾസ് ക്ലബ് എന്നിവയാണു പ്രധാന ഫാൻ ക്ലബുകൾ.
ബുണ്ടസ് ലീഗയിൽ ബയേണിനു പോന്ന എതിരാളിയായി ലെപ്സിഗ് വളർന്നു കഴിഞ്ഞു. തങ്ങളുടെ ‘പുതിയ ശത്രു’ എന്നാണു ബയേൺ മ്യുണിക്കിന്റെ പ്രസിഡന്റ് ലെപ്സിഗിനെ വിശേഷിപ്പിച്ചത്. വെർണറും ഫോസ്ബെർഗും നയിക്കുന്ന അക്രമണവും ശക്തമായ മധ്യനിരയും ഹാസെൻഹുട്ടിലിന്റെ തന്ത്രങ്ങളും ലെപ്സിഗിനെ അപകടകാരികളാക്കുന്നു.‌

ലെപ്സിഗ് നേരിടുന്ന പ്രധാന വിമർശനം ഫുട്ബോളിനെ കൊമേഴ്യലൈസ് ചെയ്യുന്നു എന്നതാണു.എനെർജി ഡ്രിങ്കിന്റെ മോഡലുകൾ ആക്കി കളിക്കാരേയും ഫുട്ബോളിനേയും റെഡ്ബുൾ അപമാനിക്കുന്നു എന്നു എതിരാളികൾ ആരോപിക്കുന്നു. ലെപ്സിഗിനെതിരെ ബാനെറുകളുമായാണു ഡോർട്ട്മുണ്ട് ഫാൻസ് വരവേറ്റത്. ഡോർട്ട്മുണ്ട് ഫാൻസ് മാച്ചിന് ശേഷം ലെപ്സിഗ് ഫാൻസിനെ അക്രമിച്ചു.

ഇതിനു ശിക്ഷയായി വോൾഫ്ബെർഗുമായുള്ള മത്സരത്തിൽ ഡോർട്ട്മുണ്ടിന്റെ സൗത്ത് സ്റ്റാൻഡ് ഒഴിച്ചിടേണ്ടിയും ഫൈൻ അടയ്ക്കണ്ടതായും വന്നു. എഫ് സി കൊളോണുമായിട്ടാണു ലെപ്സിഗിന്റെ അടുത്ത മാച്ച്.

Advertisement