പ്രീ സീസണിൽ ലിവർപൂളിനെ വീഴ്ത്തി ഹെർത്ത ബെർലിൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീ സീസണിൽ ലിവർപൂളിനെ വീഴ്ത്തി ഹെർത്ത ബെർലിൻ. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ലിവർപൂളിനെ ഹെർത്ത ബെർലിൻ പരാജയപ്പെടുത്തിയത്‌. സ്റ്റീവൻ ജൊവെടിക് ഇരട്ട ഗോളുകൾ നേടിയപ്പോൾ സാന്റിയാഗോ അസ്കസിബർ,സെർടർ എന്നിവർ ഹെർത്തക്ക് വേണ്ടി മറ്റു ഗോളുകൾ നേടി. ലിവർപൂളിന് വേണ്ടി സാദിയോ മാനെ,മിനാമിനൊ, ചേമ്പർലിൻ എന്നിവർ സ്കോർ ചെയ്തു.

ആസ്ട്രിയയിൽ നടന്ന മത്സരത്തിൽ വിർജിൽ വാൻ ഡൈകും ജോ ഗോമസും ലിവർപൂളിന് വേണ്ടി കളത്തിൽ തിരികെയെത്തി. ചേമ്പർലിനിന്റെ ഗോളിൽ സുപ്രധാന പങ്ക് വഹിച്ചതും വാൻ ഡൈക്കായിരുന്നു‌. ഒൻപത് മാസത്തിന് ശേഷമാണ് താരം കളിക്കളത്തിൽ തിരികെയെത്തുന്നത്. റോബർട്ട്സൺ,ജോട്ട,സലാ,മാനെ,അലക്സാണ്ടർ അർനോൾഡ് എന്നിവരും ലിവർപൂളിനായി ആദ്യ പ്രീസീസണിനായി ഇന്നിറങ്ങി‌. മൊണാക്കോയിൽ നിന്നുമെത്തിയ മുൻ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ ജോവെടിക് ഹെർത്തക്കായി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്‌. ഹെർത്തയിലെ പുതുമുഖങ്ങളായ കെവിൻ -പ്രിൻസ് ബോട്ടാങ്ങ്, സുവാത് സെർടർ എന്നിവർ ലിവർപൂളിനെതിരെ സ്റ്റാർട്ട് ചെയ്തു.