ലൂക്കാസ് പിസ്ചേക്ക് 2020 വരെ ഡോർട്ട്മുണ്ടിൽ തുടരും

- Advertisement -

സൂപ്പർ താരം മാർക്കോ റൂയിസിന് പിന്നാലെ ലൂക്കാസ് പിസ്ചേക്കിന്റെയും കരാർ പുതുക്കി ബൊറൂസിയ ഡോർട്മുണ്ട്. 32 കാരനായ ലൂക്കാസ് പിസ്ചേക്കിന്റെ കരാർ 2020 ജൂൺ മുപ്പത് വരെയാണ് ഡോർട്ട്മുണ്ട് നീട്ടിയത്. നിലവിൽ ബൊറൂസിയ ഡോർട്ട്മുണ്ട് സ്‌ക്വാഡിലെ ഏറ്റവും പ്രായമേറിയ താരമാണ് ലൂക്കാസ് പിസ്ചേക്ക്. പോളിഷ് പ്രതിരോധതാരമായ ലൂക്കാസ് പിസ്ചേക്ക് 2010 ലാണ് ഡോർട്ട്മുണ്ടിൽ എത്തുന്നത്. ഡോർട്ട്മുണ്ടിന് വേണ്ടി 290 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

2010 ൽ ഹെർത്ത ബെർലിനിൽ നിന്നാണ് ഡോർട്ട്മുണ്ടിലേക്ക് ലൂക്കാസ് പിസ്ചേക്ക് എത്തുന്നത്. ഡോർട്ട്മുണ്ടിനൊപ്പം രണ്ടു തവണ കപ്പും ലീഗും തുടർച്ചയായി നേടിയ ലൂക്കാസ് പിസ്ചേക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ഡോർട്ട്മുണ്ട് ടീം അംഗമായിരുന്നു. നിലവിൽ ബുണ്ടസ് ലീഗയിൽ ഷാൽക്കെയ്ക്ക് പിറകിലായി മൂന്നാം സ്ഥാനത്താണ് ബൊറൂസിയ ഡോർട്ട്മുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement