വിജയക്കുതിപ്പ് തുടർന്നാൽ സ്റ്റോജെറിന് ഡോർട്ട്മുണ്ട് കോച്ചായി തുടരാം

ബുണ്ടസ് ലീഗയിലെ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ വിജയക്കുതിപ്പ് തുടർന്നാൽ പീറ്റർ സ്റ്റോജർ തന്നെയാകും അടുത്ത സീസണിലും കൊച്ചെന്ന് ഡോർട്ട്മുണ്ട് മാനേജ്‌മെന്റ്. ഡോർട്ട്മുണ്ടിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തതിൽ പിന്നെ ഏഴു മത്സരങ്ങളിലായി പരാജയമറിയാതെ 15 പോയന്റുകളാണ് ഡോർട്ട്മുണ്ട് നേടിയത്. ഡോർട്ട്മുണ്ട് താരങ്ങൾക്കും ആരാധകർക്കും ഒരു പോലെ പ്രിയപ്പെട്ടവനാണ് പീറ്റർ സ്റ്റോജെറെന്ന ആസ്ട്രിയക്കാരൻ. 167 ദിവസത്തെ സേവനങ്ങൾക്ക് ശേഷം പീറ്റർ ബോഷ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും പുറത്തായതിന് പിറകെയാണ് ബ്ലാക്ക് ആൻഡ് യെല്ലോസിലേക്ക് സ്റ്റോജെറിന്റെ വരവ്.

ആസ്ട്രിയക്കാരനായ പീറ്റർ സ്റ്റോജെർ 2013 ലാണ് കൊളോണിലെത്തുന്നത്. രണ്ടാം ഡിവിഷനിൽ നിന്നും ടീമിനെ ബുണ്ടസ് ലീഗയിലേക്കും കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്തേക്കും എത്തിക്കാൻ സ്റ്റോജെറിന് കഴിഞ്ഞു. 25 വർഷങ്ങൾക്ക് ശേഷം ആദ്യമായി യൂറോപ്പിലേക്ക് ഒരു മത്സരത്തിനായി യോഗ്യത നേടിക്കൊടുത്തത് പീറ്റർ സ്റ്റോജറാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version