കൊളോൺ കോച്ച് പീറ്റർ സ്റ്റോജെർ പുറത്തേക്ക്

- Advertisement -

ബുണ്ടസ് ലീഗ ക്ലബ്ബായ എഫ്‌സി കൊളോണിന്റെ ഹെഡ് കോച്ച് പീറ്റർ സ്റ്റോജെർ സ്ഥാനമൊഴിഞ്ഞു. യൂറോപ്പിലും ബുണ്ടസ് ലീഗയിലുമുള്ള പരിതാപകരമായ പ്രകടനത്തിനൊടുവിലാണ് സ്റ്റോജെർ സ്ഥാനമൊഴിയുന്നത്. ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് കൊളോണിന്റേത്. 14 മത്സരങ്ങളിൽ ഒരു വിജയം പോലും കൊളോണിന് നേടാനായില്ല. പോയന്റ് നിലയിൽ ഏറ്റവും താഴെത്തട്ടിൽ കിടക്കുന്ന കൊളോൺ തൊട്ടടുത്ത ടീമായ വെർഡർ ബ്രെമനുമായി 8 പോയന്റ് വ്യത്യാസത്തിലാണുള്ളത്. ആസ്ട്രിയക്കാരനായ പീറ്റർ സ്റ്റോജെർ 2013 ലാണ് കൊളോണിലെത്തുന്നത്. രണ്ടാം ഡിവിഷനിൽ നിന്നും ടീമിനെ ബുണ്ടസ് ലീഗയിലേക്കും കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്തേക്കും എത്തിക്കാൻ സ്റ്റോജെറിന് കഴിഞ്ഞു.

25 വർഷങ്ങൾക്ക് ശേഷം ആദ്യമായി യൂറോപ്പിലേക്ക് ഒരു മത്സരത്തിനായി യോഗ്യത നേടിക്കൊടുത്തത് പീറ്റർ സ്റ്റോജറാണ്. യൂറോപ്പ ലീഗിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ പരാജയപ്പെടുത്തിയാൽ അടുത്ത റൗണ്ടിലേക്ക് കടക്കുകയും ചെയ്യാം. ഷാൽകെയ്ക്ക് എതിരായ മത്സരത്തിൽ പൊരുതിയാണ് ൨-൨ സമനില കൊളോൺ നേടിയത്. തന്റെ 168 മത് മത്സരത്തിന് ശേഷം ആരാധകരോട് നന്ദി പറഞ്ഞതിന് ശേഷമാണ് സ്റ്റോജെർ കാലം വിട്ടത് . മത്സരത്തിന് മുൻപേ തീരുമാനം കളിക്കാരോടും സ്റ്റാഫിനോടും അറിയിച്ചിരുന്നു എന്നാണ് സൂചന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement