പീറ്റർ ബോഷ് ഡോർട്ട്മുണ്ടിൽ നിന്നും പുറത്തേക്ക്

- Advertisement -

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ച് പീറ്റർ ബോഷിനു പുറത്തേക്കുള്ള വഴിതുറക്കുന്നു. ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് എത്രയും പെട്ടന്ന് ഒഫീഷ്യൽ ആയിട്ടുള്ള സ്ഥിതീകരണം പുറത്തുവരും. ബുണ്ടസ് ലീഗയിൽ ഏറ്റവും മികച്ച തുടക്കം ഡോർട്ട്മുണ്ടിന് നൽകാൻ പീറ്റർ ബോഷിനു കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റവും അധികം ഗോളടിച്ച് റെക്കോഡിട്ട ഡോർട്ട്മുണ്ടിന്റെ നിഴല് മാത്രമായിരുന്നു ഇത്തവണ ഡോർട്ട്മുണ്ട്. ടൂർമെന്റിലെ ഏറ്റവും മോശമായ ഡിഫെൻസുമായിറങ്ങിയ ഡോർട്ട്മുണ്ടിന് പുറത്തേക്കുള്ള വാതിൽ പെട്ടന്ന് തുറന്നു. ആരാധകർക്കിടയിലും ടീം അംഗങ്ങൾക്കിടയിലും ഒരു പോലെ പീറ്റർ ബോഷിനെതിരെയുള്ള വികാരം ശക്തമായി. വെർഡർ ബ്രെമനോടേറ്റ പരാജയത്തിന് ശേഷം ആരാധകർ അത് പരസ്യമായി പ്രകടിപ്പിച്ചു.

മാനേജുമെന്റുമായുള്ള പ്രശ്നങ്ങൾ കാരണം തോമസ് ടൂഹൽ പുറത്തായപ്പോളാണ് അയാക്സിന്റെ കോച്ചായിരുന്ന പീറ്റർ ബോഷിനു ഡോർട്ട്മുണ്ടിലേക്കുള്ള വഴി തുറന്നത്. തുടക്കത്തിലേ വിജയങ്ങൾക്ക് ശേഷം പരാജയത്തിലേക്ക് ബ്ലാക്ക് ആൻഡ് യെല്ലോസ്‌ കൂപ്പുകുത്തി. സെപ്റ്റംബർ മുതലുള്ള മത്സരങ്ങളിൽ ഡോർട്ട്മുണ്ട് ആകെ ജയിച്ചത് ജർമ്മൻ കപ്പിൽ മൂന്നാം ഡിവിഷൻ ടീമിനോട് മാത്രമാണ്. ജാർഗൻ ക്ളോപ്പിനും തോമസ് ടൂഹലിനും സ്ഥാനം തെറിച്ചത് വെർഡർ ബ്രെമനോടുള്ള മത്സരത്തിന് ശേഷമാണെന്നുള്ളത് യാദൃശ്ചികം മാത്രമാവാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement