ട്രെയിനിങ്ങിനിടയലെ ടാക്കിളിൽ പെരിസിചിന് പരിക്ക്, ഒരു മാസത്തോളം പുറത്ത്

- Advertisement -

ബയേൺ മ്യൂണിക്കിന്റെ വിങ്ങറായ പെരിസിച് ഒരു മാസത്തോളം പുറത്തിരിക്കും. കഴിഞ്ഞ ദിവസം പരിശീലനത്തിനിടയിൽ ഏറ്റ പരിക്കാണ് പെരിസിചിന് പ്രശ്നമായിരിക്കുന്നത്. പരിശീലനത്തിനിടയിൽ ബയേണിന്റെ യുവതാരമായ ഒഡ്രിയോസോള ചെയ്ത ഒരു ടാക്കിൽ പെരിസിചിന്റെ ആങ്കിൾ തകർത്തു. ആദ്യ പരിക്ക് സാരമുള്ളതല്ല എന്നാണ് കരുതിയത് എങ്കിലും കൂടുതൽ പരിശോധനയിൽ ആങ്കിളിന് പൊട്ടൽ ഉണ്ടെന്ന് വ്യക്തമായി.

താരം ഒരു മാസത്തോളം പുറത്തിരിക്കുമെന്ന് ബയേണിന്റെ താൽക്കാലിക പരിശീലകൻ ഹാൻസി ഫ്ലിക്ക് പറഞ്ഞു. രണ്ട് വലിയ മത്സരങ്ങൾ ഈ വരുന്ന ആഴ്ചയിൽ കളിക്കാൻ ഇരിക്കെ ആണ് പെരിസിച് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ഹോഫൻഹെയിമും ലെപ്സിഗുമായുള്ള മത്സരമാണ് ബയേണ് ഇനി ലീഗിൽ വരാനുള്ളത്.

Advertisement