പെപ്പിനറിയാം ബയേണിന്റെ പുതിയ കോച്ച് ആരാണെന്ന്

മുൻ ബയേൺ മ്യൂണിക്ക് കോച്ചും നിലവിലെ മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജരുമായ പെപ് ഗ്വാർഡിയോള ബയേൺ പ്രസിഡന്റ് ഉലി ഹുനസുമായി ചർച്ച നടത്തി. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് റെസ്റ്റോറന്റിൽ വെച്ച് നടന്ന കൂടിക്കാഴചയിൽ ഉലി ഹുനസ് ബയേണിന്റെ പുതിയ കോച്ചിന്റെ പേര് പെപ്പിനോട് വെളിപ്പെടുത്തി എന്നാണ്. മൂന്നു തവണ ബുണ്ടസ് ലിഗ നേടിയ പെപ് ബയേൺ മാനേജ്‌മെന്റുമായി നല്ല സൗഹൃദത്തിലാണ്. അതിനിടെ പെപ്പ്-ഹൂനസ് കൂടിക്കാഴ്ച്ച തോമസ് ടൂഹൽ അൻസലോട്ടിക്ക് പകരക്കാരനായെത്തും എന്ന അഭ്യൂഹത്തിന് ആക്കം കൂട്ടി. പെപ്പിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് കോച്ചായ തോമസ് ടൂഹൽ.

PSG യോടേറ്റ ദയനീയ പരാജയത്തിന് ശേഷമാണ് ബയേൺ മ്യൂണിക്ക് കോച്ച് കാർലോ അൻസലോട്ടിയെ പുറത്തക്കിയത്. ബുണ്ടസ് ലീഗ നേടിക്കൊടുക്കാൻ അൻസലോട്ടിക്കായെങ്കിലും യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് ബയേണിന്റെ സ്വപ്നമായി തന്നെ തുടർന്നു. ആൻസലോട്ടിക്ക് പകരക്കാരനായി ജൂലിയൻ നൈഗൽസ്മാന്റെയും ലൂയിസ് വാൻ ഗാലിന്റെയും പേര് ഉയർന്നു വരുന്നുണ്ട്. ഏതാനം മണിക്കൂറുകൾക്കുള്ളിൽ ആരാണ് അലയൻസ് അരീനയിൽ എത്തുകയെന്ന് നമുക്കറിയാൻ പറ്റും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാപ്പ് പറഞ്ഞ് കെ ഗൗതം
Next articleസിംബാബ്‍വേയിലേക്ക് മാറ്റങ്ങളില്ലാതെ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ടീം