ബവേറിയൻ ഡെർബിക്ക് കളമൊരുങ്ങി, നൂൺബർഗ് ബുണ്ടസ് ലീഗയിലേക്ക്

ബുണ്ടസ് ലീഗയിൽ ഏറ്റവും അധികം റെലെഗേറ്റ് ചെയ്യപ്പെടുകയും പ്രമോഷൻ നേടുകയും ചെയ്ത നൂൺബർഗ് ബുണ്ടസ് ലീഗയിൽ വീണ്ടും തിരിച്ചെത്തി. 2013-14, കാമ്പെയിൻ ശേഷം ആദ്യമായാണ് നൂൺബർഗ് ബുണ്ടസ് ലീഗയിൽ എത്തുന്നത്. ഒൻപത് ജർമ്മൻ ടൈറ്റിലുകൾ നൂൺബർഗ് നേടിയിട്ടുണ്ട്.

ഡൊമെസ്റ്റിക്ക് ഡബിളിനായി ശ്രമിച്ച സ്റ്റട്ട്ഗാർട്ടിനെ പരാജയപ്പെടുത്തിയാണ് 2007 ൽ 3-2 ന്റെ എക്സ്ട്രാ ടൈം വിജയം നേടിയത്. ഫോർടുണ ഡാസൽഡോഫ് ബുണ്ടസ് ലീഗയിലേക്ക് പ്രമോഷൻ നേടിയതിനു പിന്നാലെയാണ് നൂൺബർഗ് ബുണ്ടസ് ലീഗയിൽ എത്തുന്നത്. മൂന്നാം സ്ഥാനത്തുള്ള ഹോൾസ്റ്റീൻ കിൽ പ്ലേയ് ഓഫ്സിൽ വോൾഫ്സ്, ഫ്രയ്ബർഗ് അല്ലെങ്കിൽ ഹാംബർഗിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial