ഫോർച്യൂണയെ തകർത്ത് ന്യൂറംബർഗ്

ബുണ്ടസ് ലീഗയിൽ ശക്തമായ തിരിച്ച് വരവ് നടത്തി ന്യൂറംബർഗ്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ഏകപാകീയമായ ഏഴു ഗോൾ പരാജയമേറ്റു വാങ്ങിയ ന്യൂറംബർഗ് ഏകപക്ഷീയ മൂന്നു ഗോളുകൾക്കാണ് ഫോർച്യൂണ ദാസെൽഡോർഫിനെ പരാജയപ്പെടുത്തിയത്. ബഹ്‌റെൻസ്, ഇഷാക്, പാലസിയോസ്, എന്നിവരാണ് ന്യൂറംബർഗിന് വേണ്ടി ഗോളടിച്ചത്.

കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷനിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് 3-2 ന്റെ വിജയം ഫോർച്യൂണ ദാസെൽഡോർഫിന്റെ ഒപ്പമായിരുന്നു. ബഹ്‌റെൻസിന്റെ ആദ്യ ബുണ്ടസ് ലീഗ ഗോളായിരുന്നു മത്സരത്തിലേത്. കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗ 2 പതിനാലു ഗോളുകളാണ് ഈ മധ്യ നിര താരം നേടിയത്.

 

Exit mobile version