നോർദ്ഡെർബിയിൽ വെർഡർ ബ്രെമന് ജയം

ബുണ്ടസ് ലീഗയിൽ നോർദ്ഡെർബിയിൽ വെർഡർ ബ്രെമന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹാംബർഗർ എസ്‌വിയെ വെർഡർ ബ്രെമൻ പരാജയപ്പെടുത്തിയത്. റെലെഗേഷൻ ഭീഷണി നേരിട്ടിരുന്ന വെർഡർ ബ്രെമന് ഈ വിജയം ആശ്വാസകരമാവും. നിലവിൽ 24 മത്സരങ്ങളിൽ ആറ് വിജയത്തോടു കൂടി പതിനാലാം സ്ഥാനത്താണ് വെർഡർ ബ്രെമൻ.

ക്യാപ്റ്റൻ സ്‌ലേറ്റിക്കൊ ജുനുസോവിച്ചിന് പകരമായി ആരോൺ ജോഹാൻസന് കളത്തിലിറങ്ങി. വെർഡർ ബ്രെമന്റെ അമേരിക്കൻ താരം ആരോൺ ജോഹാൻസണാണ് വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ പോലെ ആരോൺ ജോഹാൻസൺ. റിക്ക് വാൻ ഡ്രോങ്ങേലെൻ ന്റെ ഓൺ ഗോൾ ആയിരുന്നെങ്കിലും വഴിയൊരുക്കിയത് അമേരിക്കൻ താരമാണ്..

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial