നീകോ ഷ്വൾസ് ഹോഫെൻഹെയിമിൽ

- Advertisement -

ബൊറൂസിയ മോഷെൻഗ്ലാഡ് ബാക്കിന്റെ പ്രതിരോധ താരം നികോ ഷ്വൾസ് ഹോഫെൻഹെയിമിൽ.
ചാമ്പ്യൻസ് ലീഗിൽ ആദ്യമായിറങ്ങുന്ന ഹോഫെൻഹെയിം ഷ്വൾസിനെ സ്വന്തമാക്കുന്നതിലൂടെ പ്രതിരോധ നിരയുടെ ശക്തി ഊട്ടിയുറപ്പിച്ചു. മൂന്ന് വർഷത്തെ കരാറിനാണ് ഗ്ലാഡ്ബാക്കിൽ നിന്നും ഷ്വൾസ് ജൂലിയൻ നൈഗൽസ്മാന്റെ ടീമിലേക്കെത്തുന്നത്.

24 കാരനായ ഷ്വൾസ് കരിയർ മൊത്തം പരിക്കിന്റെ പിടിയിൽ ആയിരുന്നു. ഹെർത്ത ബെർലിനിലൂടെ ഉയർന്ന് വന്ന നികോ ഷ്വൾസ് 2015ൽ ആണ് ഗ്ലാഡ്ബാക്കിൽ എത്തിയത്. പരിക്ക് കാരണം രണ്ട് സീസണുകളിലായി 14 മൽസരങ്ങൾ മാത്രമേ റൈൻലാൻഡ് ക്ലബ്ബിനു വേണ്ടി ഷ്വൾസ് കളിച്ചിരുന്നുള്ളൂ. കഴിഞ്ഞ സീസണിൽ ആറ് വട്ടം മാത്രമാണ് ഷ്വൾസ് ജേഴ്സിയണിഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement