ന്യൂയർ ബയേണൊപ്പം തുടരും, പുതിയ കരാർ ഒപ്പുവെച്ചു

എഫ്‌സി ബയേൺ മാനുവൽ ന്യൂയറിന്റെ കരാർ പുതുക്കി. 2024 ജൂൺ 30 വരെയുള്ള ഒരു പുതിയ കരാറിലാണ് ന്യൂയർ ഒപ്പുവെച്ചത്. ജർമ്മനി ഒന്നാം നമ്പർ താരം 2011-ൽ ഷാൽകെയിൽ നിന്ന് ആണ് മ്യൂണിക്കിലേക്ക് എത്തിയത്. അന്ന് മുതൽ ബയേണിന്റെ ഒന്നാം നമ്പറാണ്. 2017 മുതൽ 36-കാരൻ ബയേൺ ക്യാപ്റ്റനുമാണ്.
20220523 142132
“എന്റെ ബയേണിലെ യാത്ര തുടരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ കിരീടത്തിനും വേണ്ടി കളിക്കാൻ കഴിയുന്ന ഒരു മികച്ച ടീം ഞങ്ങൾക്കുണ്ടാകും. ഒരു ഗോൾകീപ്പർ, ക്യാപ്റ്റൻ, ലീഡർ എന്നീ നിലകളിൽ ടീമിന് പിന്തുണ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” ന്യൂയർ കരാർ ഒപ്പുവെച്ചു കൊണ്ട് പറഞ്ഞു.

10 ബുണ്ടസ്‌ലിഗ കിരീടങ്ങൾ, അഞ്ച് ഡിഎഫ്‌ബി കപ്പുകൾ, ആറ് ഡിഎഫ്‌എൽ സൂപ്പർകപ്പുകൾ, രണ്ട് ചാമ്പ്യൻസ് ലീഗുകൾ, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ ന്യൂയർ ബയേണൊപ്പം നേടിയിട്ടുണ്ട്. ക്ലബ്ബിനായി 472 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഗോൾകീപ്പർ ജർമ്മനിക്കായി 109 മത്സരങ്ങളും അദ്ദേഹം കളിച്ചു. . 2014ൽ ബ്രസീലിൽ നടന്ന ഫിഫ ലോകകപ്പ് അദ്ദേഹം ജർമ്മനിക്ക് ഒപ്പം കിരീടം ഉയർത്തുകയും ചെയ്തിരുന്നു.