2019 ൽ നൈഗൽസ്മാൻ ലെപ്‌സിഗിന്റെ കോച്ചാവും

- Advertisement -

നിലവിലെ ഹോഫൻഹെയിം കോച്ചായ ജൂലിയൻ നൈഗൽസ്മാൻ 2019 ൽ നൈഗൽസ്മാൻ ലെപ്‌സിഗിന്റെ കോച്ചായി ചുമതലയേറ്റെടുക്കും. ഹോഫൻഹെയിമിൽ നിന്നും അടുത്ത സീസണിനാവസാനം പടിയിറങ്ങുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് റെഡ്ബുൾ ക്ലബ്ബുമായുള്ള കരാറിന്റെ വിവരങ്ങൾ പുറത്ത് വരുന്നത്. നാല് വർഷത്തെ കരാറിലാകും മുപ്പത്കാരനായ കോച്ച് ലെപ്‌സിഗിൽ എത്തുക.

തുടർച്ചയായ രണ്ടാം തവണയും ഹോഫൻഹെയിമിനെ ടോപ്പ് ഫോറിൽ ഫിനിഷ് ചെയ്യിപ്പിക്കാൻ നൈഗൽസ്‌മാന്‌ കഴിഞ്ഞു. സമീപകാലത്തു ആഴ്‌സണൽ, ബയേൺ, റയൽ എന്നി ടീമുകൾ നൈഗൽസ്‌മാനിനെ സമീപിച്ചിരുന്നെങ്കിലും ബുണ്ടസ് ലീഗയിൽ തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

2016 ലാണ് ഹോഫൻഹെയിമിന്റെ കോച്ചായി നൈഗൽസ്മാൻ നിയമിതനാകുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫിക്കേഷൻ കഴിഞ്ഞ സീസണിലായിരുന്നു. ജൂൺ 2021, വരെ കരാർ ഉണ്ടെങ്കിലും നൈഗൽസ്മാൻ എക്സിറ്റ് ക്ളോസ് ട്രിഗറിയ്യുകയിരുന്നു. ആർബി ലെപ്‌സിഗിന്റെ കോച്ച് റാൽഫ് ഹസൻഹുട്ടിൽ സ്ഥാനമൊഴിഞഞ്ഞതിനു പകരക്കാരനായാണ് നൈഗൽസ്മാൻ ലെപ്‌സിഗിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement