മുള്ളറും റിബറിയും തിരിച്ചെത്തി, ബയേണിന് വിജയം

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വീണ്ടും വിജയ വഴികളിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഹാന്നോവറിനെ പരാജയപ്പെടുത്തിയത്. ബവേറിയന്മാർക്കു വേണ്ടി അർടുറോ വിദാലും കിങ്സ്ലി കോമനും ലെവൻഡോസ്‌കിയും ഗോളടിച്ചപ്പോൾ ഹാന്നോവറിന്റെ ആശ്വാസ ഗോൾ നേടിയത് ചാർലിസൺ ബെൻഷോപ്പാണ്. ബൊറൂസിയ മൊഷൻഗ്ലാഡ്ബാക്കിനോടേറ്റ പരാജയത്തിന് ശേഷമാണ് യപ്പ് ഹൈങ്കിസിന്റെ ബയേൺ മ്യൂണിക്ക് ഇന്നിറങ്ങിയത്, പരിക്കേറ്റ് ഏറെക്കാലമായി കാലത്തിനു പുറത്തിരുന്ന മുള്ളറും ഫ്രാങ്ക് റിബറിയും ഇന്ന് തിരിച്ചെത്തി. രണ്ടാഴ്ചത്തെ വിശ്രമത്തിനു ശേഷമിറങ്ങിയ കിങ്സ്ലി കോമൻ ഇന്നും ലക്ഷ്യം കണ്ടു. ജെറോം ബോട്ടെങ്ങ് പഴയ ഫോമിലേക്ക് ഉയർന്നത് ബയേണിന് ആശ്വാസമാണ്.

ഈ വിജയത്തോടു കൂടി ആറ് പോയിന്റിന്റെ ലീഡാണ് ബയേൺ ബുണ്ടസ് ലീഗയിൽ നേടിയത്. റഫറിയുടെ ഇടപെടൽ മൂലം രണ്ടു ഗോളുകൾ ആയിരുന്നു ഗോൾ അല്ലാതെ മാറിയത്. ലെവൻഡോസ്‌കി നേടിയ ഗോൾ VAR അസാധുവാക്കിയപ്പോൾ പെനാൽറ്റിയെടുതതിലെ പാളിച്ച കാരണം നിക്‌ളോസ് ഫുൾകൃഗിന് വീണ്ടും പെനാൽറ്റി എടുക്കേണ്ടി വന്നു. ഇത്തവണ എന്നാൽ സ്വെൻ ഉൾറൈക്കി ന്റെ കയ്യിലൊതുങ്ങി പന്ത്. 17 ആം മിനുട്ടിൽ വിടലിന്റെ തകർപ്പൻ ഹെഡ്ഡറിലൂടെ ബയേൺ ലീഡ് നേടി. എന്നാൽ 35 ആം മിനുട്ടിൽ ബെൻഷോപ്പിലൂടെ ഹാന്നോവർ സമനില നേടി. പരിക്കിൽ നിന്നും തിരിച്ചെത്തിയ കോമൻ ബയേണിന്റെ ലീഡുയർത്തി. ലെവൻഡോസ്‌കിയുടെ പെനാൽറ്റി ബയേണിന്റെ വിജയം ഊട്ടിയുറപ്പിച്ചു. രണ്ടു അസിസ്റ്റുകളുമായി തിരിച്ചു വരവ് മുള്ളർ ആഘോഷമാക്കി. 90 ആം മിനുട്ടിൽ പരിക്കിൽ നിന്നും വിടവാങ്ങി തിരിച്ചെത്തിയ റിബറിക്ക് സ്റ്റാന്റിംഗ് ഒവേഷൻ നൽകിയാണ് ആരാധകർ സ്വീകരിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement