ബയേൺ മ്യൂണിക്കിന്റെ U17 കോച്ചായി മിറോസ്ലാവ് ക്ലൊസെ

ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലൊസെ ബയേൺ മ്യൂണിക്കിന്റെ U17 കൊച്ചിന്റെ സ്ഥാനമേറ്റെടുത്തു. മുൻ ബയേൺ താരമായ നിക്കോ കോവാച്ച് ബയേണിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് മറ്റൊരു മുൻ ബയേൺ താരമായ മിറോസ്ലാവ് ക്ലൊസെ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്. ബയേൺ അക്കാദമിയിലായിരിക്കും താൻ കൂടുതൽ ശ്രദ്ധ ചെലുത്തുക എന്ന് ചുമതലയേറ്റെടുത്തതിന് ശേഷം ക്ലൊസെ പറഞ്ഞു.

മിറോസ്ലാവ് ക്ലൊസെ ഇതിഹാസ താരങ്ങളായ പെലെയ്ക്കും ഉവെ സീലർക്കും ഒപ്പം നാല് ലോകകപ്പുകളിലും ഗോളടിച്ചെന്ന അപൂർവ നേട്ടത്തിന് ഉടമയാണ്. 16 ഗോളുകളുമായി ജർമ്മനിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് മിറോസ്ലാവ് ക്ലൊസെ. ബയേണിൽ രണ്ടു ലീഗ് കിരീടങ്ങൾക്കും രണ്ടു ജർമ്മൻ കപ്പിനും ഉടമയാണ് 2007-2011 വരെ കളിച്ച മിറോസ്ലാവ് ക്ലൊസെ. 2016 ൽ ഫുട്ബാളിൽ നിന്നും വിരമിച്ച ക്ലൊസെ ജോവാക്കിം ലോയുടെ കീഴിൽ ജർമ്മൻ നാഷണൽ ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ ഒരാളായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial